ബെംഗളൂരു : കെ.ആർ. മാർക്കറ്റിന്സമീപം മലയാളി വയോധികനെ അവശനിലയിൽ കണ്ടെത്തി. എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാതെ മൂന്നുദിവസമായി റോഡരികിൽ കിടക്കുകയായിരുന്നു ഇദ്ദേഹം.പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് മലബാർ മുസ്ലിം അസോസിയേഷൻ ( എം.എം.എ.) പ്രവർത്തരെത്തി കലാശിപാളയയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കവടിയാർ സ്വദേശിയാണെന്നും പേര് കുട്ടി എന്നാണെന്നുമാണ് ഇദ്ദേഹം പ്രവർത്തകർക്ക് നൽകിയ വിവരം. പിതാവിന്റെ പേര് കൃഷ്ണൻ കുട്ടിയെന്നാണെന്നും അറിയിച്ചിട്ടുണ്ട്.
ഫോൺ നമ്പറോ വിലാസമോ ഓർത്തെടുക്കാൻ കഴിയുന്നില്ല.മികച്ചചികിത്സ നൽകിയാൽമാത്രമേ ഇദ്ദേഹത്തെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്ന് എം.എം.എ. പ്രവർത്തകർ അറിയിച്ചു.ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ സംഘടനയുമായി ബന്ധപ്പെടണമെന്നും എം.എം.എ. അഭ്യർഥിച്ചു. ഫോൺ: 9845351854.
സ്വിഫ്റ്റ് ബസില്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രദര്‍ശനം; ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദര്‍ശനം നടത്തിയ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.ചെങ്ങന്നൂരില്‍ നിന്നും പാലക്കാട് നടത്തിയ സര്‍വീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദര്‍ശനം നടത്തിയത്. സംഭവത്തില്‍ ചെങ്ങന്നൂര്‍ ഡിപ്പായിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തത്.ഈ ബസിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികെയാണെന്നും സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അവരെയും സസ്പെൻഡ് ചെയ്യുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.