Home Featured ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാലു മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍

ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാലു മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍

ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാലു മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍.പാലക്കാട് തിരുച്ചിണ്ടൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.മലപ്പുറം സ്വദേശി അമീൻ ശരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റഫീഖ് (24), പാലക്കാട് സ്വദേശി ജബല്‍ ഷാ (18), കാസര്‍കോട് സ്വദേശി മുഹമ്മദ് ജിംനാൻ (20) എന്നിവരാണ് അറസ്റ്റിലായത്.യാത്രക്കാരില്‍ ഒരാള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോള്‍ 20 പേരടങ്ങുന്ന പൊലീസ് സംഘം ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു.

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; പന്ത്രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തി എന്‍ജിനീയറിംഗ് ബിരുദധാരി ഒളിവില്‍

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയ എന്‍ജിനീയറിംഗ് ബിരുദധാരി ഒളിവില്‍.തമിഴ്‌നാട്ടിലെ കൂടല്ലൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം. വി.ജീവ (17) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. എസ്.ആനന്ദ് (24) ആണ് കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു. ആനന്ദും ജീവയും അയല്‍വാസികളാണ്. എന്‍ജിനീയറിംഗ് ബിരുദധാരിയാണെങ്കിലും ആനന്ദ് തൊഴില്‍ രഹിതനാണ്. ഏതാനും ദിവസം മുന്‍പ് ആനന്ദ് ജീവയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ജീവ അതിന് തയ്യാറായില്ല. ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ജീവ ഫോണില്‍ സൂക്ഷിച്ചിരുന്നു.

ഇത് കൈക്കലാക്കിയ ആനന്ദ് ഇതുപയോഗിച്ച്‌ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആനന്ദിന്റെ ഫോണ്‍ കഴിഞ്ഞ ദിവസം ജീവ പൊട്ടിച്ചിരുന്നു. ഇതിനെ ചൊല്ലി വഴക്കുമുണ്ടായി. ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ ജീവയെ വഴിയില്‍ വച്ച്‌ ആനന്ദ് പിന്നില്‍ നിന്ന് ആക്രമിക്കുകയും കഴുത്തിലും നെഞ്ചിലും കുത്തുകയുമായിരുന്നു. അതുവഴി വന്നവര്‍ ജീവയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group