Home Featured കർണാടകയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

കർണാടകയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

മംഗളുരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശിനി നീന സതീഷാണ് മരിച്ചത്. കൊളാസോ നഴ്‌സിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.

ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച്‌ അവശനിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നീന പിന്നീട് മരിച്ചു. സാമ്ബത്തിക പ്രയാസത്തെ തുടര്‍ന്നുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് നീന എഴുതിവെച്ച കത്തിലെ സൂചനയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഒപ്പം താമസിക്കുന്നവര്‍ ഉടന്‍ വിദ്യാര്‍ത്ഥിനിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍. മംഗളുരു പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group