ബെംഗളൂരു: ശാസ്താംകോട്ട നാട്ടിലേക്കു പോകുന്നതിനിടെ ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക്ക് വീണു യുവതി മരിച്ചു.പോരുവഴി ഇടയ്ക്കാട് മണ്ണാറോഡ് പുത്തൻപുരയിൽ ജോയിയുടെയും ലിസമ്മയുടെയും മകൾ പി.ജെ .നോബി (27) ആണ് മരിച്ചത്.ബെംഗളൂരു സിറ്റി മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നാട്ടിലേക്ക് പോകുന്നതിനിടെ ബംഗാരപേട്ടയ്ക്കു സമീപം തിങ്കൾ രാത്രി 7.30നാണ് അപകടം.
ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക്ക് വീണതാകാമെന്നാണു സൂചന.ബെംഗളുരുവിൽ ബിഎ നഴ്സിങ് പഠനത്തിനു ശേഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.സഹോദരി: അഞ്ജു.
6000 രൂപ വീതം ഭാര്യയ്ക്കും ഭര്‍ത്താവിനും ലഭിക്കും, ‘പ്രധാനമന്ത്രി കിസാന്‍ യോജന’ നിയമങ്ങള്‍ മനസ്സിലാക്കുക
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് കീഴില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം 6000 രൂപ നിക്ഷേപിക്കുന്നു.2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് നല്‍കുക. പക്ഷേ, ഈ പ്ലാന്‍ പല ഘട്ടങ്ങളായി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് രണ്ടുപേര്‍ക്കും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുമോ എന്ന് ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.
ദമ്ബതികളില്‍ ആരെങ്കിലും പോയ വര്‍ഷം ആദായനികുതി അടച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. ആരെങ്കിലും അനധികൃതമായി ഇത് നേടിയാല്‍, തുക സര്‍ക്കാര്‍ വീണ്ടെടുക്കും. ഇതുകൂടാതെ കര്‍ഷകരെ അയോഗ്യരാക്കുന്ന നിരവധി വകുപ്പുകളുണ്ട്. അര്‍ഹതയില്ലാത്ത കര്‍ഷകര്‍ ഈ പദ്ധതിയിലൂടെ പണം വാങ്ങിയാല്‍, എല്ലാ ഗഡുക്കളും അവര്‍ സര്‍ക്കാരിലേക്ക് തിരികെ നല്‍കേണ്ടിവരും.ആരാണ് അയോഗ്യര്‍?
ചട്ടം അനുസരിച്ച്, ഒരു കര്‍ഷകന്‍ തന്റെ കൃഷിഭൂമി കൃഷിപ്പണികള്‍ക്കല്ല, മറിച്ച് മറ്റ് ജോലികള്‍ക്കായി ഉപയോഗിക്കുകയോ മറ്റുള്ളവരുടെ വയലില്‍ കൃഷിപ്പണി ചെയ്യുകയോ ചെയ്താല്‍, ആ പാടം ആ വ്യക്തിയുടേതല്ല. ഇത്തരം കര്‍ഷകര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ അര്‍ഹതയില്ല. ഒരു കര്‍ഷകന്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും പാടം അവന്റെ പേരിലല്ല, അച്ഛന്റെയോ മുത്തച്ഛന്റെയോ പേരിലാണെങ്കില്‍, അയാള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.
കൃഷിഭൂമിയുടെ ഉടമയാണെങ്കിലും, വ്യക്തി സര്‍കാര്‍ ജീവനക്കാരനോ വിരമിച്ചവരോ, നിലവിലോ അല്ലെങ്കില്‍ മുന്‍ എംപിയോ, എംഎല്‍എയോ, മന്ത്രിയോ ആണെങ്കില്‍, അത്തരക്കാരും കിസാന്‍ യോജനയുടെ ആനുകൂല്യത്തിന് അര്‍ഹരല്ല. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും യോഗ്യതയില്ലാത്തവരുടെ പട്ടികയില്‍ വരും. ആദായനികുതി അടയ്ക്കുന്ന കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.