Home Featured ഈ ഉരുക്കുവനിതയെ അറിയാമോ; ഭര്‍ത്താവിന്റെ മരണവും കഫേ കോഫി ഡേയുടെ 7000 കോടി കടവും തളര്‍ത്താതെ വീറോടെ പോരാടി വിജയഗാഥ രചിച്ച മാളവികയെ പരിചയപ്പെടാം

ഈ ഉരുക്കുവനിതയെ അറിയാമോ; ഭര്‍ത്താവിന്റെ മരണവും കഫേ കോഫി ഡേയുടെ 7000 കോടി കടവും തളര്‍ത്താതെ വീറോടെ പോരാടി വിജയഗാഥ രചിച്ച മാളവികയെ പരിചയപ്പെടാം

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗ്ളുറു: ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയില്‍ തളരാതെ അത്യുജ്വലമായി ഉയര്‍ന്നുവന്ന ഒരു സ്ത്രീയുണ്ട് കര്‍ണാടകയില്‍, പേര് മാളവിക ഹെഗ്‌ഡെ.അവര്‍ ആരാണെന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. പക്ഷേ ‘കഫേ കോഫി ഡേ’ അറിയാത്തവരുണ്ടാവില്ല. ഇന്നും ഒരുപാട് ബ്രാഞ്ചുകളുള്ള ഈ ഭക്ഷ്യ സ്ഥാപനം വിജയത്തില്‍ തുടരുന്നതില്‍ മാളവികയുടെ കരങ്ങള്‍ക്ക് പങ്കുണ്ട്.

സ്ത്രീ ശക്തിയുടെ ഉദാഹരണമാണ് മാളവിക. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ്‌എം കൃഷ്ണയുടെ മകളാണ്. പക്ഷേ ആ ലേബലില്‍ മാത്രം ഒതുങ്ങുന്നില്ല ഇവര്‍. മാളവികയുടെ ഭര്‍ത്താവ് വിജയ് സിദ്ധാര്‍ഥയാണ് ഒരുപാട് സ്വപ്നങ്ങളോടെ കഫേ കോഫി ഡേ എന്റര്‍പ്രൈസസ് സ്ഥാപിച്ചത്. അത് വന്‍വിജയമായി. ഇന്‍ഡ്യയിലാകമാനം 1400 ല്‍ അധികം സ്ഥാപനങ്ങള്‍ ഉള്ള ഏറ്റവും വലിയ റീടെയില്‍ ശൃംഖലകളില്‍ ഒന്നായി മാറി.

പക്ഷേ പൊടുന്നനെ വിജയ് സിദ്ധാര്‍ഥയുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ വന്നുകൊണ്ടേയിരുന്നു. കംപനി നഷ്ടത്തിലായി. അതിനിടെ മറ്റൊരു ദാരുണ സംഭവം കൂടി സംഭവിച്ചു. വിജയ് സിദ്ധാര്‍ഥ ആകസ്മികമായി വിടവാങ്ങി. കടം താങ്ങാനാവാതെ ആത്മഹത്യ ചെയ്‌തെന്നായിരുന്നു വിവരം. കടല്‍ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണം ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം തീരാദുഃഖമാണ്. ഭര്‍ത്താവ് വിടവാങ്ങിയപ്പോള്‍ മാളവികയുടെ മുമ്ബിലുള്ള വഴികള്‍ ഇരുളടഞ്ഞതായിരുന്നു. ഒരു വശത്ത് 7,000 കോടി രൂപയുടെ കടത്തിലുള്ള കംപനി, മറുവശത്ത് ആയിരക്കണക്കിന് ജീവനക്കാരുടെ ജീവിതം.. ഇതുപോലുള്ള നിരവധി പ്രതിസന്ധികള്‍.

പക്ഷേ അവര്‍ തളര്‍ന്നില്ല, കംപനിയെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം മാളവിക ഏറ്റെടുത്തു. കാലം മുന്നോട്ട് പോയി. എല്ലാവരുടെയും പ്രതീക്ഷയ്‌ക്ക് വിപരീതമായി കംപനിയുടെ കടം പകുതിയായി (7,200 കോടി രൂപയില്‍ നിന്ന് 3,100 കോടി രൂപയായി). ജീവനക്കാരില്‍ ആത്മവിശ്വാസം പകര്‍ന്നു. നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി.

കഫേ കോഫി ഡേ സാമ്രാജ്യത്തിന്റെ പുനര്‍നിര്‍മാണ ദൗത്യത്തില്‍ അവര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. സിദ്ധാര്‍ത്ഥ് വിധിക്ക് മുന്നില്‍ തല കുനിച്ചപ്പോള്‍ മാളവിക വിധിയോട് പൊരുതി. കംപനിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും മാളവിക യാത്ര തുടരുകയാണ്, ആത്മവിശ്വാസത്തോടെ.

You may also like

error: Content is protected !!
Join Our WhatsApp Group