Home Featured ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ട രണ്ട് മലപ്പുറം സ്വദേശികൾ റോഡപകടത്തിൽ മരണപ്പെട്ടു

ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ട രണ്ട് മലപ്പുറം സ്വദേശികൾ റോഡപകടത്തിൽ മരണപ്പെട്ടു

കാസർകോട്: ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ട രണ്ട് മലപ്പുറം സ്വദേശികൾ റോഡപകടത്തിൽ കൊല്ലപ്പെട്ടു. ഉദുമയിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്.

മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശികളായ ജംഷാദ് (22), മുഹമ്മദ് ഷിബിൽ (20) എന്നിവരാണ് മരിച്ചത്. ഹൈദരാബാദ് എഫ്‌സി താരം അബ്ദുൾ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്നാണ് റിപ്പോർട്ട്.

ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസർകോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവർ സഞ്ചരിച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

അതേസമയം, അപകടത്തിനു ശേഷം ഇവരുടെ ഫോണിൽനിന്ന് ബന്ധുക്കളെ പോലീസ് വിളിച്ചതോടെയാണ് ഇവരേക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇവർ ഐഎസ്എൽ മത്സരം കാണാൻ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരം ബന്ധുക്കളാണ് നൽകിയത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group