Home Featured മലപ്പുറം സ്വദേശിയായ വ്യാപരി ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മലപ്പുറം സ്വദേശിയായ വ്യാപരി ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബംഗളൂരു: മലപ്പുറം സ്വദേശിയായ കടയുടമ ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്ബ് അരീപാറ പരേതനായ മുഹമ്മദ്-സൈനബ ദമ്ബതികളുടെ മകന്‍ വി.വി നൗഷാദ് (49) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് കടയില്‍ കുഴഞ്ഞുവീണ നൗഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 20 വര്‍ഷത്തോളമായി ബംഗളൂരുവിലുണ്ട്.

ആള്‍ ഇന്ത്യ കെ.എം.സി.സി രാമമൂര്‍ത്തി ഏരിയ ജോയിന്‍റ് സെക്രട്ടറിയും എസ്.ടി.സി.എച്ച്‌ പാലിയേറ്റീവ് ഹോം കെയര്‍ കോര്‍ഡിനേറ്ററുമായിരുന്നു. ബംഗളൂരു കെ.ആര്‍ പുരത്തെ മോഡേണ്‍ എസ്സെന്‍സ് സ്റ്റോര്‍ ഉടമയാണ്.

പത്ത് അക്ക മൊബൈല്‍ നമ്ബരില്‍നിന്ന് SMS പരസ്യം പാടില്ല; മൊബൈല്‍ പരസ്യത്തിന് പുതിയ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 10 അക്കമുള്ള മൊബൈല്‍ നമ്ബര്‍ എസ്‌.എം.എസ് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ ടെലികോം കമ്ബനികള്‍ക്ക് നല്‍കിയിട്ടുണ്ട്.എസ്‌.എം.എസ് മുഖാന്തരമുള്ള തട്ടിപ്പുകള്‍ക്ക് പൂട്ടിടുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ പുതിയ നീക്കം.

എസ്‌.എം.എസ് മുഖാന്തരമുള്ള പരസ്യങ്ങള്‍ അയക്കുമ്ബോള്‍ XY-ABCDEF എന്ന ഫോര്‍മാറ്റാണ് ഉപയോഗിക്കേണ്ടത്. ഈ ഫോര്‍മാറ്റില്‍ മാത്രമാണ് എസ്‌എംഎസുകള്‍ അയക്കാനുള്ള അനുമതിയുള്ളത്. ഇവയെ ഔദ്യോഗിക എസ്‌.എം.എസ് ഹെഡറായി അംഗീകരിച്ചിട്ടുണ്ട്.എന്നാല്‍, ചില ടെലി മാര്‍ക്കറ്റിംഗ് കമ്ബനികള്‍ പ്രമുഖ കമ്ബനികളുടെ ഹെഡറുകള്‍ ഉപയോഗിച്ച്‌ അവരുടെ പരസ്യ ആവശ്യങ്ങള്‍ നിറവേറ്റാനായി ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. കൂടാതെ, എല്ലാ കമ്ബനികളുടെയും ഹെഡറുകള്‍ പുനപരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group