Home Featured സമാനതകളില്ലാത്ത രക്ഷാദൗത്യം; ബാബുവിനെ മലമുകളിലെത്തിച്ച്‌ സൈന്യം

സമാനതകളില്ലാത്ത രക്ഷാദൗത്യം; ബാബുവിനെ മലമുകളിലെത്തിച്ച്‌ സൈന്യം

പാലക്കാട്: കഴിഞ്ഞ 46 മണിക്കൂറിലധികമായി മലമ്ബുഴ – ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ മലമുകളിലെത്തിച്ചു. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ബാബുവിന് ദൗത്യ സേനാംഗങ്ങള്‍ തന്നെ ഫസ്റ്റ് എയ്ഡ് നല്‍കി. രണ്ടര മണിക്കൂറോളം സമയം കൊണ്ടാണ് രക്ഷാസംഘം മലയുടെ മുകളിലെത്തിയത്.

എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും. ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്ബിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. ബാബുവിന് കുറച്ച്‌ മുമ്ബാണ് സൈന്യം വെള്ളവും ഭക്ഷണവും എത്തിച്ചത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. 45 മണിക്കൂറിനൊടുവിലാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്.

ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച്‌ ബന്ധിച്ച്‌ മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികന്‍. അവസാന ഘട്ടത്തില്‍ ഇവര്‍ക്കൊപ്പം ഒരു സൈനികന്‍ കൂടി ചേര്‍ന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്ബാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ഇയാള്‍ കുടുങ്ങിയത്. മുകളില്‍നിന്നും താഴെനിന്നും നോക്കിയാല്‍ കാണാനാവാത്ത സ്ഥലത്താണ് ബാബു കുടുങ്ങിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group