Home Featured കർണാടക:മലാലി മസ്ജിദ് തർക്കം: ഒക്ടോബർ 17 ന് വിധി പറയും

കർണാടക:മലാലി മസ്ജിദ് തർക്കം: ഒക്ടോബർ 17 ന് വിധി പറയും

മംഗളൂരു : മലാലി മസ്ജിദ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ പരിഗണിക്കുന്ന കോടതി ഒക്ടോബർ 17-ലേക്ക് വിധി പറയാൻ മാറ്റി.ഈ വർഷം ഏപ്രിലിൽ പുനരുദ്ധാരണത്തിനായി മസ്ജിദ് പൊളിക്കുന്നതിനിടെ ക്ഷേത്രത്തിന് സമാനമായ ഘടനയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഹിന്ദു പ്രവർത്തകർ വാദിച്ചിരുന്നു.വാർത്ത പരന്നതോടെ ഏപ്രിൽ 21ന് നാട്ടുകാരും മറ്റ് പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടി. പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി.

മസ്ജിദിനുള്ളിൽ ഹിന്ദു ക്ഷേത്രം പോലെയുള്ള കെട്ടിടം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ടിഎ ധനഞ്ജയയും മറ്റ് അഞ്ച് പേരും നൽകിയ ഹർജികൾ മൂന്നാം അഡീഷണൽ സിവിൽ കോടതി പരിഗണിക്കുന്നു.

ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു താലൂക്കിൽ ഗഞ്ചിമഠ് ഗ്രാമപഞ്ചായത്ത് പരിധിയിലാണ് മുസ്ലീം പള്ളി സ്ഥിതി ചെയ്യുന്നത്.പള്ളി വഖഫ് ബോർഡിന്റെ സ്വത്തായതിനാൽ വിഷയം വഖഫുമായി ബന്ധപ്പെട്ട കോടതിയുടെ പരിധിയിൽ വരുമെന്ന് പള്ളിയുടെ അഭിഭാഷകൻ വാദിച്ചു. ഹർജി തള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം : പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു

കോഴിക്കോട്: സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെ കോഴിക്കോട്ടെ സ്വകാര്യ മാളില്‍ ഉണ്ടായ ലൈംഗികാതിക്രമത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു.പന്തീരങ്കാവ് പൊലീസ് കേസ്സെടുക്കുക രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും.

രണ്ടുനടിമാര്‍ ലൈംഗിക അതിക്രമത്തിന് ഇരയായത് ചൊവ്വാഴ്ച കോഴിക്കോട്ടെ മാളില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞിറങ്ങും വഴിയാണ്. ഇക്കാര്യം ഇന്നലെ രാത്രി അതിക്രമത്തിന് ഇരയായ നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഇന്ന് രാവിലെ പരാതിയുമായി ഇവരുടെ പ്രമോഷന്‍ പരിപാടി നടത്തിയ സിനിമയുടെ നിര്‍മ്മാതാക്കളും പൊലീസിനെ സമീപിച്ചു.

കൊച്ചിയിലേക്ക് കോഴിക്കോട് നിന്നും നടിമാരില്‍ ഒരാള്‍ മടങ്ങി പോയപ്പോള്‍ മറ്റൊരാള്‍ കണ്ണൂരിലേക്കാണ് പോയത്. വനിതാ പൊലീസ് സംഘം രണ്ട് നടിമാരേയും നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്താന്‍ പോയിട്ടുണ്ട്. പ്രതികളെ മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്താനുളള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഒരു നടി മോശം അനുഭവത്തെ തുടര്‍ന്ന് പ്രതികരിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്. പൊലീസ് പ്രാഥമിക വിവര ശേഖരണം ഷോപ്പിംഗ് മാളിലെ ജീവനക്കാരില്‍ നിന്നുള്‍പ്പെടെ നടത്തി.

You may also like

error: Content is protected !!
Join Our WhatsApp Group