
ബെംഗളൂരു: സംഘടിത സംവിധാനത്തിൽ നഗരത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമായി കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകാലം ചലിക്കാൻ കഴിഞ്ഞതാണ് മലബാർ മുസ്ലിം അസോസിയേഷനെ ഇതര സംഘടനകളിൽ നിന്ന് വേർതിരിക്കുന്നതെന്ന് കിത്തളനാട് ചീഫ് എഡിറ്ററും ആയിശ സ്കൂൾ ചെയർമാനുമായ എം. വൈ ഹംസത്തുല്ലാഹ് അഭിപ്രായപ്പെട്ടു. മലബാർ മുസ്ലിം അസോസിയേഷൻ ആസാദ് നഗർ ബ്രാഞ്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ അതസ്ഥിത വിഭാഗത്തോട് ഒട്ടിനിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാത്യക സൃഷ്ടിക്കാനും സാമൂഹികനന്മക്ക് പുതിയ പ്രവർത്തന രീതികൾ കൊണ്ട് വരാനും എം.എം എക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് കമ്മിറ്റി പ്രസിഡണ്ട് എം.സി. മജീദ് അധ്യക്ഷത വഹിച്ചു. എം എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ .സി.അബ്ദുൽ ഖാദർ, ശംസുദ്ധീൻ കൂടാളി, പി.എം അബ്ദുൽ ലത്തീഫ് ഹാജി, പി.എം. മുഹമ്മദ് മൗലവി, ഹാരിസ് മൗലവി, സിറാജ് ഹുദവി, അബ്ദു ആസാദ് നഗർ, അശ്റഫ് മലയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി അബ്ദുറഹ്മാൻ സ്വാഗതവും അശ്റഫ് നന്ദിയും പറഞ്ഞു.