ബെംഗളൂരു: കേരളത്തിൽ നിന്നു വരുന്നവർക്കു ബാധകമാക്കിയതു പോലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും കർണാടക അതിർത്തി കടക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് സർക്കാരിനോടു ആരോഗ്യ വിദഗ്ധർ. മഹാരാഷ്ട്രയിലും മറ്റും ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. കേരളത്തിൽ നിന്നുള്ളവർ 72 മണിക്കൂറിനുള്ളിലെ ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിലവിലെ ചട്ടം.