Home Featured പതിനാറുകാരിയേയും കൊണ്ട് ആഗ്രയിലേക്ക് പോയി; തിരിച്ചുവരവേ പോക്‌സോ കേസില്‍ ബംഗളൂരുവില്‍ വച്ച്‌ പിടിയില്‍

പതിനാറുകാരിയേയും കൊണ്ട് ആഗ്രയിലേക്ക് പോയി; തിരിച്ചുവരവേ പോക്‌സോ കേസില്‍ ബംഗളൂരുവില്‍ വച്ച്‌ പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയില്‍. ആവിക്കല്‍ റോഡില്‍ ഉതിരുപറമ്ബില്‍ മുഹമ്മദ് റസലിനെ (22) യാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.ജനുവരി 24 നാണ് പതിനാറുകാരിയെ ഇരുപത്തിരണ്ടുകാരന്‍ തട്ടിക്കൊണ്ടുപോയത്.ആഗ്രയിലേക്കാണ് പോയത്. തിരിച്ചുവരുന്നതിനിടെ ബംഗളൂരുവില്‍ വച്ചാണ് പിടിയിലായത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ ഇരുപത്തിരണ്ടുകാരനെ റിമാന്‍ഡ് ചെയ്തു.

എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു’; മരിക്കുന്നതിനു മുന്‍പ് മരുമകള്‍ക്ക് സന്ദേശം, വീട്ടമ്മയുടെ മരണത്തില്‍ ബന്ധു അറസ്റ്റില്‍

കൊല്ലം; റബ്ബര്‍ത്തോട്ടത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍.കോട്ടപ്പുറം പച്ചയില്‍ മന്‍മഥ വിലാസത്തില്‍ നിതിന്‍ (കുട്ടായി-32) ആണ് അറസ്റ്റിലായത്. ഇയാളുടെ മര്‍ദനത്തെ തുടര്‍ന്നാണ് കോട്ടപ്പുറം സ്വദേശി ഷീല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്.മരിക്കുന്നതിനു മുന്‍പ് ഷീല മരുമകള്‍ക്ക് അയച്ച സന്ദേശത്തില്‍ മര്‍ദനത്തെ കുറിച്ച്‌ പറയുന്നുണ്ട്. തുടര്‍ന്ന് പൊലീസ് നല്‍കിയ പരാതിയിലാണ് നിതിന്‍ അറസ്റ്റിലാവുന്നത്. ‘എന്നെ കുട്ടായി അടിച്ചു. ഞാന്‍ ചാവാന്‍ പോകുന്നു.’ എന്നാണ് മരുമകള്‍ക്ക് അയച്ച സന്ദേശം. മകനോട് പറയേണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഷീല മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ നിതിന്‍ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കിയത്. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്. പിന്നാലെ അസ്വാഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മര്‍ദ്ദനം സ്ഥിരീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group