Home Featured കണ്ണൂര്‍ നഗരത്തിലെ മയക്കുമരുന്ന് വേട്ട;മുഖ്യപ്രതി കർണാടകയിൽ അറസ്റ്റിൽ

കണ്ണൂര്‍ നഗരത്തിലെ മയക്കുമരുന്ന് വേട്ട;മുഖ്യപ്രതി കർണാടകയിൽ അറസ്റ്റിൽ

കണ്ണൂര്‍: നഗരത്തില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍.തെക്കി ബസാര്‍ സ്വദേശിയായ നിസാമിനെയാണ് കർണാടകയിൽ നിന്നും പോലീസ് പിടികൂടിയത്. കേസില്‍ ദമ്ബതികളായ ബള്‍ക്കീസ് – അഫ്‌സല്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരില്‍ ബള്‍ക്കീസിന്‍്റെ അടുത്ത ബന്ധുവാണ് ഇന്ന് അറസ്റ്റിലായ നിസാം.

മാര്‍ച്ച്‌ ഏഴിനാണ് കണ്ണൂരിലെ പാര്‍സല്‍ ഓഫീസില്‍ ടെക്സ്റ്റയില്‍സിന്‍്റെ പേരില്‍ ബംഗളൂരുവില്‍ നിന്ന് 2 കിലോ വരുന്ന എംഡിഎംഎ, ഓപിയം അടക്കമുള്ള ലഹരി വസ്തുക്കള്‍ കൈപ്പറ്റാന്‍ എത്തിയ ബള്‍ക്കീസും അഫ്‌സലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണം നിസാമിലേക്ക് എത്തിയത്.

ബള്‍ക്കീസ് നല്‍കിയ മൊഴിയെ തുടര്‍ന്ന് കണ്ണൂര്‍ നഗരത്തിലെ വസ്ത്രകട കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന് ശേഖര കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക ലഹരി മരുന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് നിസാം പിടിയിലായത്.

You may also like

error: Content is protected !!
Join Our WhatsApp Group