Home Featured ബംഗളൂരു: വോട്ടര്‍ ഡാറ്റ ചോര്‍ത്തല്‍, മുഖ്യപ്രതി പിടിയില്‍

ബംഗളൂരു: വോട്ടര്‍ ഡാറ്റ ചോര്‍ത്തല്‍, മുഖ്യപ്രതി പിടിയില്‍

ബംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന്‍റെ പരിശീലനത്തിന്‍റെ മറവില്‍ കര്‍ണാടകയില്‍ സ്വകാര്യ സ്ഥാപനം വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ അടക്കം ചോര്‍ത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍.ഷിലുമെ എജുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഷിലുമെ ട്രസ്റ്റ്) സഹസ്ഥാപകനായ കൃഷ്ണപ്പ രവികുമാര്‍ ആണ് പിടിയിലായത്. ഈ ട്രസ്റ്റിന് മൂന്ന് ഡയറക്ടര്‍മാരാണുള്ളത്. ട്രസ്റ്റിനെതിരെയും ജീവനക്കാര്‍ക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ആണ് ഷിലുമെക്ക് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവില്‍ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്.ബി.എല്‍.ഒമാര്‍ക്ക് സമാനമായി ആളുകളെ നിയോഗിച്ച്‌ ഇവര്‍ വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം ശേഖരിച്ചുവെന്നാണ് കേസ്. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരിലൊരാളായ രേണുക പ്രസാദ്, എച്ച്‌.ആര്‍. ജീവനക്കാരന്‍ ധര്‍മേഷ് എന്നിവര്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്.

സംഭവത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.അതേസമയം, കോണ്‍ഗ്രസ് അധികാരത്തിലുണ്ടായ കാലത്ത് നടന്ന ഇത്തരം സംഭവങ്ങളിലും അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

മുത്തലാഖ് ചൊല്ലി വിവാഹ മോചനം; മുന്‍ ഭാര്യക്കും മകനും ജീവിതച്ചെലവായി യുവാവ് 31 ലക്ഷം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മുത്തലാഖ് ചൊല്ലി വിവാഹ മോചനം നേടിയ യുവാവ് മുന്‍ ഭാര്യക്കും മകനും ജീവിതച്ചെലവിലേക്ക് പ്രതിമാസം 33,000 രൂപ എട്ടുവര്‍ഷക്കാലം നല്‍കണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.31,68,000 രൂപയാണ് ഇത്തരത്തില്‍ നല്‍കേണ്ടത്.വിവാഹ മോചനം നേടിയ യുവാവിന്റെയും യുവതിയുടെയും ഉയര്‍ന്ന ജീവിത പശ്ചാത്തലവും യുവാവിന് മാസം രണ്ട് ലക്ഷത്തോളം രൂപ ശമ്ബളം കിട്ടുന്ന ജോലിയുണ്ടെന്നും കണക്കാക്കിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മജിസ്‌ട്രേറ്റ് കോടതി വിധി ശരിവച്ചത്.

2008ലായിരുന്നു ഇരുവരുടെയും വിവാഹം. 2013ല്‍ യുവാവ് തലാഖിലൂടെ വിവാഹ മോചനം നേടി. ഇതേത്തുടര്‍ന്ന് യുവതി ജീവിതച്ചെലവ് ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പ്രതിമാസം 33,000 രൂപവെച്ച്‌ യുവതിക്കും മകനും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതിനെതിരെ യുവാവ് എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. ശമ്ബളമായി തനിക്ക് മാസം 60,000 രൂപയെ ലഭിക്കുന്നുള്ളു എന്ന് കാണിച്ചായിരുന്നു അപ്പീല്‍.

മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ സെഷന്‍സ് കോടതി, വിഷയം വീണ്ടും പരിഗണിച്ച്‌ പരിശോധിക്കണമെന്ന് നിര്‍ദേശിച്ച്‌ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മടക്കി.ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോള്‍ ശമ്ബളം കുറവാണെന്ന് ബോധിപ്പിക്കാന്‍ മതിയായ അവസരം ലഭിച്ചിട്ടും യുവാവ് ശ്രമിച്ചില്ലെന്ന് കോടതി വിലയിരുത്തി. ശമ്ബളം കുറവാണെന്ന സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

You may also like

error: Content is protected !!
Join Our WhatsApp Group