Home Featured ബംഗളൂരു: മഹിഷ ദസറ ഒക്ടോബര്‍ മൂന്നിന് അരങ്ങേറും.

ബംഗളൂരു: മഹിഷ ദസറ ഒക്ടോബര്‍ മൂന്നിന് അരങ്ങേറും.

ബംഗളൂരു: മൈസൂരു ചാമുണ്ഡി ഹില്‍സില്‍ മഹിഷ ദസറ ഒക്ടോബര്‍ മൂന്നിന് അരങ്ങേറും. മഹിഷ ദസറ അര്‍ച്ചന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക.മൈസൂരു മുൻ മേയര്‍ പുരുഷോത്തം നേതൃത്വം നല്‍കും. മഹിഷയെ കുറിച്ച്‌ ജനങ്ങളുടെ മനസ്സില്‍ തെറ്റായ ബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പുരുഷോത്തം വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച ബോധവത്കരണത്തിനായി മൈസൂരുവില്‍ സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ ഒരു ദിവസം നീളുന്ന സെമിനാര്‍ സംഘടിപ്പിക്കും. മഹിഷ ചരിത്രത്തെ കുറിച്ച്‌ അറിയാൻ താല്‍പര്യമുള്ളവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.

മഹിഷ ദസറ എന്നത് അടഞ്ഞ അധ്യായമാണെന്ന മൈസൂരു എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിൻഹയുടെ അഭിപ്രായപ്രകടനത്തെ വിമര്‍ശിച്ച സമിതി, മഹിഷ ഒരു ഇതിഹാസ പുരുഷനാണെന്നും മൈസൂരു നഗരത്തിന്റെ പേര് അതില്‍നിന്നാണ് ഉരുത്തിരിഞ്ഞതെന്നും ചുണ്ടിക്കാട്ടി.മഹിഷ ഊരു എന്നതാണ് മൈസൂരു എന്നായത്. മഹിഷയെ കുറിച്ച്‌ കുടുതല്‍ പഠനവും ഗവേഷണവും നടത്താൻ സര്‍ക്കാര്‍ മഹിഷ അതോറിറ്റി രൂപവത്കരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. മഹിഷയെ കുറിച്ച്‌ വര്‍ഷങ്ങളായി നുണ പ്രചരിപ്പിക്കപ്പെടുകയാണെന്ന് എഴുത്തുകാരൻ പ്രഫ. കെ.എസ്. ഭഗവാൻ പറഞ്ഞു.

എഴുത്തുകാരനായ സിദ്ധസ്വാമിയും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. മഹിഷ ഒരു രാക്ഷസനാണെന്നാണ് പുരാണ സങ്കല്‍പം. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച്‌ മഹിഷയെ രാക്ഷസനായി അവതരിപ്പിക്കുകയാണെന്ന് മഹിഷ ദസറ അര്‍ച്ചന സമിതി ചൂണ്ടിക്കാട്ടുന്നു. മഹിഷ യഥാര്‍ഥത്തില്‍ ബുദ്ധ ഭരണാധികാരിയായിരുന്നെന്നും ഉന്നത ജാതിക്കാരായ ആര്യന്മാര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.മൈസൂരു ദസറക്ക് ബദലായാണ് യുക്തിവാദികളടങ്ങുന്ന സംഘം മഹിഷ ദസറ ആചരിക്കുന്നത്. വിജയദശമി ദിനത്തില്‍ ചാമുണ്ഡേശ്വരി ദേവി മഹിഷയെ ചാമുണ്ഡിക്കുന്നില്‍ കൊലപ്പെടുത്തിയെന്നാണ് മൈസൂരു ദസറയുടെ ഐതിഹ്യം.

യുഎസില്‍ കര്‍ണാടക സ്വദേശികളായ ദമ്ബതികളും മകനും വെടിയേറ്റു മരിച്ചനിലയില്‍

കര്‍ണാടക സ്വദേശികളായ ദമ്ബതികളെയും മകനെയും യുഎസില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെ മെറിലാൻഡിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.കര്‍ണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും ഒൻപത് വര്‍ഷമായി സോഫ്‌റ്റ്‌വെയര്‍ എൻജിനീയര്‍മാരായി ജോലി ചെയ്യുകയാണ്. ഭാര്യയെയും മകനെയും വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പോലീസിന്‍റെ നിഗമനം

You may also like

error: Content is protected !!
Join Our WhatsApp Group