മുംബൈ: ‘മൂൺലൈറ്റിങ്’ അഥവാ പുറംജോലിയെ പിന്തുണച്ച് ടെക് മഹീന്ദ്ര. ഇത് ആദ്യമായാണ് ഒരു ടെക് കമ്പനി മൂൺലൈറ്റിങ്ങിനെ പിന്തുണച്ച് രംഗത്തെത്തുന്നത് എത്തുന്നത്. ടെക് മഹീന്ദ്ര സിഇഒയും എംഡിയുമായ ഗുർനാനിയാണ് മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന ഇറക്കിയത്. ടെക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നത് തങ്ങൾക്ക് ഭീഷണിയാകില്ല.
അത്തരം ജീവനക്കാരെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു കമ്പനികളിൽ കൂടി ജോലി ചെയ്യാൻ താല്പര്യമുള്ള ജീവനക്കാർ അത് തുറന്നു പറയണം. മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്താൽ ഇളവ് ലഭിക്കില്ല. കൂടാതെ നടപടിയും എടുക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നുണ്ട്.300 ജീവനക്കാരെ പിരിച്ചുവിട്ട വിപ്രോയുടെ നടപടി വലിയ ചർച്ചയായതിന് പിന്നാലെയാണ് ടെക് മഹീന്ദ്രയുടെ പ്രസ്താവന. ടിസിഎസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ നിരവധി ടെക് കമ്പനികൾ എല്ലാം മൂൺലൈറ്റിങ്ങിനെതിരെ രംഗത്തുവന്നിരുന്നു.
കോവിഡ് സമയത്ത് വിദൂര സ്ഥലങ്ങളിൽ ഇരുന്ന് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിച്ചപ്പോൾ മൂൺലൈറ്റിങിനെക്കുറിച്ചുള്ള ആശങ്കകൾ പലയിടത്ത് നിന്നും ഉയർന്നിരുന്നു. പല സ്ഥാപനങ്ങളും, പ്രത്യേകിച്ച് ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും പ്രോജക്ടുകളിൽ ഒരേസമയം പ്രവർത്തിക്കാൻ റിമോട്ട് വർക്കിംഗ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും മനസിലാക്കി.
ഇത് ഉല്പാദനക്ഷമതയെ ബാധിക്കുമെന്നും ഡാറ്റാ ലംഘനത്തിന് കാരണമാകുമെന്നും പല സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം, ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ടെക് സ്ഥാപനമായ എംഫാസിസ് അതിന്റെ ജീവനക്കാരുടെ മേൽ സൂക്ഷ്മ പരിശോധന നടത്തിയതായി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്തിരുന്നു.
മൂൺലൈറ്റിങ് പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഭക്ഷണ വിതരണ പ്ലാറ്റ്ഫോം സ്വിഗ്ഗി.ജീവനക്കാരുടെ സാമ്പത്തികം നിലനിർത്തുന്നതിന് ചില വ്യവസ്ഥകളോടെ രണ്ടാമത്തെ ജോലികൾ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
കമ്പനിയുടെ ബിസിനസ് താൽപ്പര്യങ്ങളുമായി വൈരുദ്ധ്യമുണ്ടാക്കുകയല്ല, മറിച്ച് പ്രൊഫഷണലുകൾക്ക് പാഷൻ പ്രോജക്റ്റുകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് സ്വിഗ്ഗി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആളുണ്ടേല്‍ കോഴ്സുണ്ട്; 15ല്‍ താഴെ വിദ്യാര്‍ഥികളുള്ള കോഴ്സുകള്‍ ഇനി നടത്തില്ല
ബംഗളൂരു: കര്‍ണാടകയിലെ കോളജുകളില്‍ 15ല്‍ താഴെ വിദ്യാര്‍ഥികളുള്ള കോഴ്സുകള്‍ ഇനി നടത്തില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍-എയ്ഡഡ് ബിരുദ കോളജുകള്‍ക്കായി കോളജ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
എല്ലാ കോഴ്സുകളിലും 15 വിദ്യാര്‍ഥികളെങ്കിലും ഉണ്ടാകണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തണം. 15ല്‍ കുറവുണ്ടായാല്‍ മറ്റ് കോഴ്സുകളില്‍ ചേരാന്‍ പ്രേരിപ്പിക്കണം. അതിന് വിദ്യാര്‍ഥി തയാറല്ലെങ്കില്‍ ആ കോഴ്സുള്ള കോളജിലേക്ക് അവരെ മാറ്റാം.
ല കോളജുകളിലെയും കോഴ്സുകളില്‍ പത്തില്‍ താഴെ വിദ്യാര്‍ഥികളാണ് പ്രവേശനം നേടുന്നത് എന്നതിനാലാണ് പുതിയ തീരുമാനം. നാലോ അഞ്ചോ വിദ്യാര്‍ഥികള്‍ മാത്രമുള്ള കോഴ്സുകള്‍ക്കും മികച്ച അധ്യാപകരുടെ സേവനം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് സര്‍ക്കാറിന് അമിത സാമ്ബത്തിക ചെലവും മനുഷ്യവിഭവശേഷി നഷ്ടപ്പെടുത്തലുമാണ്. ബി.എസ്സി, ബി.സി.എ, ഭാഷാവിഷയങ്ങളിലെ കോഴ്സുകള്‍ എന്നിവക്ക് തുടര്‍ച്ചയായി രണ്ടു വര്‍ഷം 15ല്‍ താഴെ കുട്ടികളാണുള്ളതെങ്കില്‍ ആ കോഴ്സുകള്‍ നിര്‍ത്താം. അതേസമയം, കന്നട ഭാഷ കോഴ്സുകള്‍ക്ക് ഇളവുണ്ട്. ഇത്തരം കോഴ്സുകള്‍ക്ക് വേണ്ടത് ചുരുങ്ങിയത് അഞ്ചുപേരാണ്.