ബംഗളൂരു: മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച സര്‍വകക്ഷിയോഗം വിളിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങളും മറ്റ് പ്രധാന വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്യാനാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി തര്‍ക്കം അവസാനിച്ചു. പക്ഷേ മഹാരാഷ്ട്ര ഈ തര്‍ക്കം ഉയര്‍ത്തുന്നു.
നിലവില്‍ സുപ്രീം കോടതിയിലുള്ള നിയമപോരാട്ടത്തിന് കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും ബൊമ്മൈ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മാധ്യമങ്ങളില്‍ പറഞ്ഞത്, പരസ്പര ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് തങ്ങള്‍ നോക്കുന്നതെന്നാണ്. പക്ഷേ, അവര്‍ സുപ്രീം കോടതിയില്‍ പോയതിനാല്‍, ഞങ്ങള്‍ നിയമപരമായി അതിനെ നേരിടാന്‍ തയ്യാറാണ് -അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി തര്‍ക്കം ഒരു അടഞ്ഞ അധ്യായമാണെന്നും സംസ്ഥാന പുനഃസംഘടന നിയമം കൊണ്ടുവന്നതിന് ശേഷം തര്‍ക്കമില്ലെന്നും ബൊമ്മൈ പറഞ്ഞു. ബെല്‍ഗാം അല്ലെങ്കില്‍ ബെലഗാവി ജില്ലയിലും കര്‍ണാടകയിലെ 80 മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളില്‍ മഹാരാഷ്ട്രയുടെ അവകാശവാദമാണ് തര്‍ക്കത്തിന്റെ കാതല്‍. മഹാരാഷ്ട്രയുടെ അവകാശവാദങ്ങള്‍ നിരസിക്കുന്നുണ്ടെങ്കിലും, മഹാരാഷ്ട്രയിലെ സോലാപൂര്‍ പോലുള്ള കന്നഡ സംസാരിക്കുന്ന ചില പ്രദേശങ്ങള്‍ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന് കര്‍ണാടക ആവശ്യപ്പെടുന്നു. നിലവില്‍ രണ്ട് സംസ്ഥാനങ്ങളും ബി.ജെ.പി മുന്നണിയാണ് ഭരിക്കുന്നത്.
ജിമെയില്‍ മുഖേനയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായാണ് ഗൂഗിള്‍
ജിമെയില്‍ മുഖേനയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായാണ് ഗൂഗിള്‍. ഗിഫ്റ്റ് കാര്‍ഡുകള്‍ എന്ന പേരിലാണ് മെയിലുകള്‍ വരുന്നത്.
ഇവ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. ചില സ്പാം മെയിലുകളില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. കൂടാതെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇത്തരം ചതിക്കുഴികളില്‍ വീണുപോകരുതെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചും പലരുടെ ഇന്‍ബോക്സില്‍ മെയില്‍ വന്നേക്കാം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.പണം ഓര്ഗനൈസേഷന് അയയ്ക്കുന്നതിന് പകരം നേരിട്ട് അയയ്ക്കാം എന്ന് പറഞ്ഞുള്ള മെയിലുകളാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. സബ്സ്ക്രിപ്ഷന് പുതുക്കണം എന്ന് ആവശ്യവുമായി വരുന്ന മെയിലുകളിലൂടെ തട്ടിപ്പുകള്‍ നടക്കുന്നതും വ്യാപകമാണ്. വര്‍ഷാവസാനമാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും നടക്കുന്നത്. ഇന്‍ബോക്സില്‍ എത്തുന്ന മെയിലുകള്‍ ശ്രദ്ധയോടെ വേണം ഓപ്പണ്‍ ചെയ്യാനെന്നാണ് ഗൂഗിള്‍ പറയുന്നത്.