Home Featured കർണാടകത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ മഹാരാഷ്ട്രയുടെ ആരോഗ്യപദ്ധതി

കർണാടകത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ മഹാരാഷ്ട്രയുടെ ആരോഗ്യപദ്ധതി

ബെംഗളൂരു:കർണാടകത്തിന്റെ അതിർത്തിഗ്രാമങ്ങളിൽ മഹാരാഷ്ട്രസർക്കാർ ആരോഗ്യപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് വിവാദമായി. അതിർത്തിയിലെ 865 ഗ്രാമങ്ങളിൽ മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യ യോജനപദ്ധതി നടപ്പാക്കാനാണ് മഹാരാഷ്ട്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. മഹാരാഷ്ട്രയുടെ ഭാഗമാക്കണമെന്ന് അവർ ആവശ്യമുയർത്തുന്ന ഗ്രാമങ്ങളാണിത്. ഇതോടെ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം വീണ്ടും ചൂടുപിടിച്ചു.

മഹാരാഷ്ടയുടെ തീരുമാനം പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യാഴാഴ്ച ആവശ്യപ്പെട്ടു. നടപടി ക്ഷമിക്കാനാകാത്ത നിയമലംഘനമാണെന്ന് പറഞ്ഞു. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ പദ്ധതിനടപ്പാക്കാൻ കർണാടകം വിചാരിച്ചാലും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മഹാരാഷ്ട്രയുടെ നടപടിക്കെതിരേ ആദ്യം പ്രതിഷേധമുയർത്തിയത് കോൺഗ്രസാണ്.

കർണാടകസർക്കാരിന്റെ പിടിപ്പുകേടാണ് ഇതിന്റെകാരണമെന്ന് അവർ ആരോപിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജിവെക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ.കശിവകുമാർ ആവശ്യപ്പെട്ടു. ഫെഡറൽ തത്ത്വത്തിന്റെ ലംഘനമാണ് മഹാരാഷ്ട്രയുടേതെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സാമൂഹിക സുരക്ഷ പെൻഷൻ: വിതരണ ഏജന്റിന് പണം നൽകേണ്ട

തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ തുക സഹകരണസംഘങ്ങൾ മുഖേന ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ചുനൽകുന്നതിന്​ വിതരണ ഏജന്റിന് ഗുണഭോക്താക്കൾ പണം നൽകേണ്ടതില്ലെന്ന് ധനവകുപ്പ് അറിയിച്ചു.ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ടവരെ അറിയിക്കണം.

പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്കുള്ള/ ഏജന്റുമാർക്കുള്ള ഇൻസെന്റിവ് പൂർണമായും സർക്കാറാണ് നൽകുന്നതെന്നും അറിയിപ്പിൽ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group