ബെംഗളൂരു: ഗദഗിൽ കർണാടക ആർടിസി ബസുകളിൽ മഹാരാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപറേഷന്റെ (എംഎസ്ആർടിസി) ലോഗോ പതിച്ച ടിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ 6 കർണാടക ആർടിസി ജീവനക്കാർക്കെതിരെ ഗതാഗത വകുപ്പ് കുറ്റപത്രം നൽകി.കർണാടക ആർടിസിയുടെ നിയന്ത്രണത്തിലുള്ള നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (എൻഡബ്ലുകെആർടിസി) ഗദഗ്, റോൺ ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണു നടപടി.
ടിക്കറ്റ് റോളുകൾ വിതരണം ചെയ്തതിൽ വീഴ്ച വരുത്തിയെന്നു വകുപ്പ് തല അന്വേഷണത്തിൽ കണ്ടത്തിയിരുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണു ഗദഗിലെ ബസുകളിൽ ജയ് മഹാരാഷ്ട എന്ന് മറാത്തിയിൽ എഴുതിയ ടിക്കറ്റുകൾ വിതരണം ചെയ്തത്. ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന പേപ്പർ റോളുകൾ പരസ്പരം മാറിയതാണു പ്രശ്നത്തിന് ഇടയാക്കിയത്. കർണാടക ആർടിസിക്ക് ടിക്കറ്റ് റോൾ നൽകുന്ന വിശാഖപട്ടണത്തെ സ്വകാര്യ പ്രസ് തന്നെയാണു എംഎസ്ആർടിസിക്കും റോൾ നൽകുന്നത്.
ജോഡോയാത്ര: നടക്കുന്നത് രാഹുല്‍, വിയര്‍ക്കുന്നത് ബി.ജെ.പി
ബി.ജെ.പിയും ആര്‍.എസ്.എസും വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുകയാണെന്ന രാഹുലിന്‍റെ പ്രചാരണത്തിന് മറുപടിയായി, എല്ലാവരെയും ഒന്നായി കാണുകയും തുല്യത നല്‍കുന്നതുമായ സര്‍ക്കാറാണ് തന്‍റേതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് യോഗത്തില്‍ പറയേണ്ടിവന്നു.
ജോഡോ യാത്രക്ക് ബദലെന്നവണ്ണം ഈ മാസാവസാനം ബി.ജെ.പി ജനകീയ ഒ.ബി.സി റാലി നടത്തുന്നുമുണ്ട്. മുഖ്യമന്ത്രി ബൊമ്മൈയും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി.എസ് യെദിയൂരപ്പയും നയിക്കുന്ന ആറ് റാലികളാണ് ബി.ജെ.പി ഉടന്‍ നടത്താനിരിക്കുന്നത്.യെദിയൂരപ്പയും നയിക്കുന്ന ആറ് റാലികളാണ് ബി.ജെ.പി ഉടന്‍ നടത്താനിരിക്കുന്നത്.പാര്‍ട്ടികളുടെ പതിവുയാത്രകളില്‍ നിന്ന് വ്യത്യസ്തമായി വിവിധ മേഖലകളിലെ ജനങ്ങളോട് അടുത്തിടപഴകി ‘ഞാന്‍ നിങ്ങളിലൊരാളാണ്’ എന്ന തോന്നലുണ്ടാക്കുന്നതാണ് രാഹുലിന്‍റെ ഇടപെടലുകള്‍.
വിവിധ മതകേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിക്കുന്നുമുണ്ട്.കഴിഞ്ഞ ദിവസം പാണ്ഡവപുരത്ത് നടന്ന പരിപാടിയില്‍ ദേശീയ പ്രസിഡന്‍റ് സോണിയ ഗാന്ധി പങ്കെടുത്തത് പ്രവര്‍ത്തകര്‍ക്ക് ഏറെ ആവേശമാണ് നല്‍കിയത്. ബെള്ളാരിയില്‍ നടക്കാനിരിക്കുന്ന പൊതുസമ്മേളനത്തില്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുമുണ്ട്. അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ഒരുക്കത്തിന്‍റെ തുടക്കവുമാകും ഈ പരിപാടി.യാത്രക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നടപടികള്‍.
യാത്ര കര്‍ണാടകയില്‍ എത്തുന്നതിന്‍റെ തലേദിവസമാണ് പ്രധാന സംഘാടകനും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായ ഡി.കെ. ശിവകുമാറിന്‍റെ വസതികളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹിയില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകേണ്ടിയും വന്നു.
യാത്രയുടെ തിരക്കിനിടയിലായതിനാല്‍ ഒക്ടോബര്‍ 21 വരെ സമയം തേടി നല്‍കിയ അപേക്ഷ ഇ.ഡി തള്ളുകയായിരുന്നു. സംസ്ഥാനത്തെ പ്രമുഖരായ വൊക്കലിഗ സമുദായാംഗമാണ് ശിവകുമാര്‍. ഡല്‍ഹിയില്‍ പോകേണ്ടി വന്നതിനാല്‍ വൊക്കലിഗക്കാരുടെ ആസ്ഥാനമായ ആദിചുഞ്ചിനഗരിയുള്ള മാണ്ഡ്യയിലെ പരിപാടിയില്‍ ശിവകുമാറിന് പങ്കെടുക്കാനും സാധിച്ചില്ല.