പുണെ: മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ഒരു അസാധാരണമായ ആവശ്യവുമായി രംഗതത്തെത്തിയിരിക്കുകയാണ്. തങ്ങളെ കര്‍ണാടകയുടെ ഭാഗം ആക്കണമെന്ന് ഈ ഗ്രാമത്തിലെ ആളുകള്‍ ആവശ്യപ്പെടുന്നത്.അതിന് അവര്‍ക്കൊരു കാരണവും ഉണ്ട്. അതെന്താണെന്നോ ? വിശദമായി തന്നെ അറിയാം..
മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ അക്കല്‍കോട്ട് തഹസില്‍ 11 ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും അല്ലെങ്കില്‍ തൊട്ടടുത്ത കര്‍ണാടകയുമായി ലയിക്കാന്‍ അനുമതി നല്‍കണമെന്നും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു സര്‍ക്കാര്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കാന്‍ ഗ്രാമങ്ങള്‍ പ്രമേയം പാസാക്കിയിരുന്നു.
കല്ലകര്‍ജല്‍, കേഗാവ്, ഷേഗാവ്, കോര്‍സെഗാവ്, ആളഗി, ധര്‍സാങ്, അന്ധേവാഡി (ഖുര്‍ദ്), ഹില്ലി, ദേവികാവതേ, മന്‍ഗ്രുള്‍, ഷവാള്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് സോലാപുര്‍ കലക്ടര്‍ക്ക് തങ്ങളുടെ ആവശ്യം എഴുതി സമര്‍പ്പിച്ചത്. മികച്ച റോഡുകളോ വൈദ്യുതിയോ വെള്ളമോ ഈ ഗ്രാമങ്ങളില്‍ ലഭിക്കുന്നില്ലെന്നാണു ഇവര്‍ മുന്നോട്ട് വെയ്ക്കുന്ന.
ഗ്രാമത്തിലേക്കു ശരിയായ റോഡ് ഇല്ലാത്തതിനാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ അധ്യാപകര്‍ക്കോ ഇവിടേക്ക് എത്താനാകുന്നില്ല. വിദ്യാഭ്യാസത്തിനും മറ്റുമായി യുവജനങ്ങള്‍ക്കു പുറത്തുപോകാനാകുന്നില്ല. സാങ്കേതികവിദ്യ എത്താത്തതിനാല്‍ മറ്റു ജോലികളും ചെയ്യാനാകുന്നില്ല” – ആളഗി ഗ്രാമത്തിന്റെ സര്‍പ്പഞ്ച് സഗുണാബായ് ഹത്തുരെ പറഞ്ഞു.
അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ പ്രദേശങ്ങളില്‍ മികച്ച റോഡും ആവശ്യത്തിന് വെള്ളവും ലഭിക്കുന്നുണ്ടെന്ന് ആളഗി ഗ്രാമത്തിലെ മഹന്തേഷ് ഹത്തുരെ പറഞ്ഞു. ”കര്‍ണാടകയോട് ഞങ്ങള്‍ക്ക് പ്രത്യേക താല്‍പര്യം ഒന്നുമില്ല. എന്നാല്‍ എത്രനാളാണ് ഈ അനീതി സഹിച്ചുകൊണ്ടിരിക്കുക. ഇപ്പോള്‍ 75 വര്‍ഷമായി” – ഹില്ലി ഗ്രാമത്തിലെ സര്‍പ്പഞ്ച് അപ്പാസാഹബ് ഷത്ഗര്‍ പറഞ്ഞു.
ഇരു സംസ്ഥാനങ്ങളുടെയും കൈവശമുള്ള സ്ഥലങ്ങളില്‍ പരസ്പരം അവകാശവാദങ്ങള്‍ കര്‍ണാടകയും മഹാരാഷ്ട്രയും ഉന്നയിക്കുന്നുണ്ട്. ജാട്ട് താലുക്ക്, അക്കലോട്ടിലെയും സോലാപുരിലെയും ചില കന്നഡ സംസാരിക്കുന്ന മേഖലകള്‍ തുടങ്ങിയവയില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ അവകാശവാദം ഉന്നയിച്ചിരുന്നു.
മഹാരാഷ്ട്രയും കര്‍ണാടകയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ലയന ആവശ്യം. ഇരു സംസ്ഥാനങ്ങളും പരസ്പരം നിയന്ത്രണത്തിലുള്ള ചില അതിര്‍ത്തി പ്രദേശങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിലേക്കുള്ള എംഎസ്‌ആര്‍ടിസി ബസ് സര്‍വീസ് മഹാരാഷ്ട്ര നിര്‍ത്തിവച്ചിട്ടാണുള്ളത്. കര്‍ണാടകയില്‍ വച്ച് ബസുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ വച്ച് മഹാരാഷ്ട്രയില്‍നിന്നുള്ള 6 ട്രക്കുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.
അമിത് ഷായെ വെല്ലുവിളിച്ച് സുപ്രിയ സുലേ; മഹാരാഷ്ട്ര – കര്‍ണ്ണാടക തര്‍ക്കം ലോകസഭയിലും
കര്‍ണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം ലോകസഭയില്‍ ഉന്നയിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയും എന്‍സിപി നേതാവുമായ സുപ്രിയ സുലേ .വിഷയം ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ വിമര്‍ശിച്ച് സുപ്രിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ 10 ദിവസമായി മഹാരാഷ്ട്രയില്‍ ഒരു പുതിയ പ്രശ്‌നം ഉയര്‍ന്നുവന്നിട്ടുണ്ട്.
അതിനെപ്പറ്റി അയല്‍ സംസ്ഥാനമായ കര്‍ണാടക മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണ് എന്നും അവര്‍ പറഞ്ഞു.മഹാരാഷ്ട്രയ്‌ക്കെതിരെ കര്‍ണ്ണാടക ഗൂഢാലോചന നടത്തുകയാണ്. മഹാരാഷ്ട്രയെ ശിഥിലമാക്കുന്നതിനെക്കുറിച്ചാണ് കര്‍ണാടക മുഖ്യമന്ത്രി സംസാരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളും ബി.ജെ.പി. ഭരിക്കുന്നവയാണ്. അതിര്‍ത്തിയിലേക്ക് പോയ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഇന്നലെ ആക്രമിക്കപ്പെട്ടു. ഇത് അനുവദിക്കാനാവില്ല.
ഇത് ഒരു രാജ്യമാണ്. ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനെപ്പറ്റിയുള്ള നിലപാട് വ്യക്തമാക്കി അമിത് ഷാ സംസാരിക്കണമെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ, വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശദ്ധയിപ്പെടുത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ലോകസഭാ അംഗമായ സുപ്രിയ സുലേ വിഷയം ലോകസഭയില്‍ അവതരിപ്പിച്ചത്.