ചെന്നൈ • 10 വർഷത്തി ലേറെയായി തടസ്സപ്പെട്ടു കിടക്കുന്ന ചെന്നൈ തുറമുഖം-മധുരവയൽ ഇരുനില ‘പറക്കും പാത’ നിർമാണ പ്രവർത്തനം പുനരാരംഭിക്കുന്നു. പാതനിർമാണവുമായി ബന്ധപ്പെട്ടു ദേശീയപാത അതോറിറ്റി, ചെന്നൈ പോർട്ട്ട്രസ്റ്റ്, നാവികസേന എന്നിവയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടു.
ചടങ്ങിൽ മുഖ്യമന്ത്രി എം. കെ.സ്റ്റാലിൻ,
കേന്ദ്ര ഉപരിതല ഗതാഗത വകു മന്ത്രി വി.കെ.സിങ് എന്നിവർ സന്നിഹിതരായിരുന്നു. 20.565 കി ലോമീറ്റർ ദൂരത്തിൽ രണ്ടു നിലകളായി നിർമിക്കുന്ന അതിവേഗ പാ തയ്ക്ക് 5,855 കോടിയാണു ചെ. BBC cre. Aaaലവ് പ്രതീക്ഷിക്കുന്നത്. രണ്ടു നിലകളുള്ളതിൽ താഴത്തെ നില സാധാരണ വാഹനങ്ങൾക്കാണ്. ഇതിലേക്കു കയറാനും ഇറങ്ങാനുമായി 13 റാംപുകളാണു തുറമുഖ ത്തിനും കോയമ്പേടിനും ഇടയിൽ നിർമിക്കുക. മുക ളിലത്തെ നില പൂർണമായും തുറമുഖത്തേക്കുള്ള വാഹനങ്ങളുടെ യാത്രയ്ക്കായി മാറ്റിവയ്ക്കും.
മുൻ ഡിഎംകെ സർക്കാരിന്റെ സ്വപ്ന പദ്ധതിയായി ആസൂത്രണം ചെയ്തു നിർമാണം തുടങ്ങിയ ‘പറക്കും പാത’ തുടർന്നു വന്ന ജയലളിത സർക്കാരിന്റെ കാലത്തു പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിർത്തി വയ്ക്കുകയായിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് എടപ്പാടി പളനിസാമി മുഖ്യമതിയായതിനു ശേഷം പാത നിർമാണം പുനരാരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.