കേരളത്തില്‍ വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരള യാത്ര വൈകും.ബംഗുളുരു പൊലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രക്ക് അനുമതി നല്‍കുക. മഅ്ദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബംഗുളുരു പൊലീസിലെ റിസര്‍വ് ബറ്റാലിയനാണ്. അകമ്ബടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനനുസരിച്ചേ മഅ്ദനിക്ക് യാത്ര ചെയ്യാനാവു.
കഴിഞ്ഞ തവണ ഇത്തരമൊരു നടപടി ഉണ്ടായിരുന്നില്ല.തിരുവനന്തപുരം വിമാനത്താവളം വഴി കൊല്ലം ശാസ്താംകോട്ടയിലെ വീട്ടില്‍ പോകാനാണ് മഅ്ദനി ആലോചിക്കുന്നത്. വീട്ടിലെത്തിയ ശേഷമാകും ചികിത്സ എവിടെ വേണം എന്നതില്‍ തീരുമാനമെടുക്കുക. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ചെലവ് വഹിക്കേണ്ടത് മഅ്ദനിയാണെന്നാണ് കോടതിയുടെ നിര്‍ദേശം.
രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനാല്‍ വിദഗ്ധ ചികിത്സ തേടേണ്ടതുള്ളതിനാലാണ് ബംഗുളുരു വിട്ട് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയെ സമീപ്പിച്ചത്.
ഫിറ്റ്നസ് കോച്ച് ചമഞ്ഞ് യുവതികളില്‍ നിന്ന് നഗ്നചിത്രങ്ങള്‍ വാങ്ങി ഭീഷണിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍
ചെന്നൈ :യുവതികളില്‍ നിന്ന് നഗ്നചിത്രങ്ങള്‍ വാങ്ങി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. 23കാരനായ ദിവാകര്‍ ആണ് അറസ്റ്റിലായത്ത്.മുതിടിയാന് പേട്ട സ്വദേശിയാണ് ഇയാള്‍ .ഫിറ്റ്നസ് കോച്ച് ചമഞ്ഞാണ് യുവതികളില്‍ നിന്ന് നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്. ചെന്നൈ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ബോഡി ഷേപ്പ് ലഭിക്കാന്‍ പ്രത്യേക ഭക്ഷണരീതികളും വ്യായാമങ്ങളും പറഞ്ഞ് തരണമെങ്കില്‍ ശരീരം കാണാന്‍ നഗ്നചിത്രങ്ങള്‍ വേണമെന്ന് ദിവാകര്‍ ആവശ്യപ്പെടും.
നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ വലയില്‍ വീഴ്ത്തുന്നത്.ഫിറ്റ്നസ് കോച്ച് എന്ന വ്യാജേന ഇന്‍സ്റ്റാഗ്രാം വഴിയാണ് ദിവാകര്‍ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും ആകാരവടിവ് ലഭിക്കാനും വേണ്ട ടിപ്സ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെടുന്നത്.വ്യാജ ഐഡി ഉപയോഗിച്ചാണ് പ്രതി ദൃശ്യങ്ങള്‍ അയച്ചത്.
ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ പൂര്‍ണനഗ്നയായി താനുമായി വീഡിയോ കോള്‍ ചെയ്യണം എന്നാണ് യുവാവ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്. ഇതോടെയാണ് യുവതികള്‍ക്ക് ചതി മനസിലാകുന്നത്. ചെന്നൈ സ്വദേശിനിയായ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലാകുന്നത്.