Home തിരഞ്ഞെടുത്ത വാർത്തകൾ എംഎ യൂസഫലിയുടെ വന്‍ പ്രഖ്യാപനം; ഏഴര കോടിയുടെ പള്ളി എന്റെ വക, തുക കൂടിയാലും പ്രശ്‌നമല്ല

എംഎ യൂസഫലിയുടെ വന്‍ പ്രഖ്യാപനം; ഏഴര കോടിയുടെ പള്ളി എന്റെ വക, തുക കൂടിയാലും പ്രശ്‌നമല്ല

by ടാർസ്യുസ്

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ദാനധര്‍മങ്ങളുടെ വാര്‍ത്തകള്‍ എപ്പോഴും മാധ്യമങ്ങളില്‍ നിറയാറുണ്ട്.ആരുടെ സങ്കടം അറിഞ്ഞാലും അദ്ദേഹത്തിന്റെ ഇടപെടലുണ്ടാകുന്നത് കേരളം പലപ്പോഴും കണ്ടതാണ്. കഴിഞ്ഞ ദിവസം യുഎഇയില്‍ വച്ച്‌ കുട്ടിക്ക് ഐഫോണ്‍ സമ്മാനമായി നല്‍കിയ യൂസഫലിയുടെ വീഡിയോ വൈറലായിരുന്നു. മുതിര്‍ന്ന മലയാള സിനിമാ നടിക്ക് ജന്മദിന സമ്മാനമായി മൊബൈല്‍ ഫോണ്‍ നല്‍കുന്ന വീഡിയോയും വന്നു.കാസര്‍കോട് കുണിയയില്‍ നടന്ന സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സമ്മേളനത്തില്‍ യൂസഫലി സംബന്ധിച്ചിരുന്നു. മതപണ്ഡിതന്മാരുമായി അദ്ദേഹത്തിനുള്ള ബന്ധം സൂചിപ്പിച്ചായിരുന്നു പ്രസംഗം. സമസ്തയുടെ പല മുതിര്‍ന്ന നേതാക്കളുമായി അടുത്ത സൗഹൃദമുള്ള കാര്യം യൂസഫലി സമ്മേളനത്തില്‍ പ്രസംഗിക്കവെ എടുത്തുപറഞ്ഞു.”തന്റെ കുടുംബത്തിന് പണ്ഡിതന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ ഓഫീസില്‍ വന്നിരുന്നു. നിങ്ങള്‍ വിളിച്ചാല്‍ ഞാന്‍ അവിടെ വന്ന് കാണുമായിരുന്നല്ലോ, എന്തിന് പ്രയാസപ്പെട്ട് ഇങ്ങോട്ട് വന്നു എന്ന് താന്‍ ചോദിച്ചു. തീര്‍ച്ചയായും സമസ്ത സമ്മേളനത്തിലേക്ക് വരുമെന്ന് ഉറപ്പ് നല്‍കിയെന്നും” യൂസഫലി പറഞ്ഞു.ഈജിപ്തില്‍ പോയ വേളയില്‍ ഒരു പണ്ഡിതനെ കണ്ടതും അദ്ദേഹത്തില്‍ നിന്ന് ഉള്‍കൊണ്ട പാഠവുമെല്ലാം യൂസഫലി വിശദീകരിച്ചു. അറിവുള്ളവരോട് ചോദിച്ച്‌ മനസിലാക്കണം എന്നതാണ് ഞാന്‍ പഠിച്ച പാഠം. എന്തു സംശയം ഉണ്ടെങ്കിലും പണ്ഡിതന്മാരോട് ചോദിച്ച്‌ മനസിലാക്കാറുണ്ട് എന്നു പറഞ്ഞ യൂസഫലി ഇസ്ലാമിക ചരിത്രത്തിലെ ചില സംഭവങ്ങളും പങ്കുവച്ചു.സമസ്തയ്ക്ക് എന്തു ആവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുംസമസ്തയ്ക്ക് എന്തു ആവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകും. തനിക്ക് മുമ്പില്‍ സമസ്തയുടെ ഒരു പ്രൊജക്‌ട് കാണിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു പ്രൊജക്‌ട് താന്‍ പറഞ്ഞില്ലെങ്കില്‍ ജിഫ്രി തങ്ങള്‍ക്ക് വിഷമമാകും. ഏഴര കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഒരു പള്ളി ഇതില്‍ കാണിക്കുന്നുണ്ട്. ഇതിനേക്കാള്‍ കൂടിയ തുക ചെലവായാലും താന്‍ പണിതു തരുമെന്നും യൂസഫലി പ്രഖ്യാപിച്ചു.മറ്റൊരു വലിയ പ്രൊജക്‌ട് കൂടി ഇതിനൊപ്പമുണ്ട്. അവിടെയുള്ള സര്‍ക്കാരുമായി സംസാരിച്ച്‌ അവരുടെ ഫണ്ടില്‍ നിന്ന് സമസ്തയ്ക്ക് എന്തെങ്കിലും ലഭിക്കാന്‍ വഴിയുണ്ടോ എന്ന് താന്‍ പരിശ്രമിക്കുമെന്നും യൂസഫലി പറഞ്ഞു. സമസ്തയ്ക്ക് കൂടെ എപ്പോഴും താനുണ്ടാകും. സമസ്തയുടെ മദ്രസയിലാണ് താന്‍ പഠിച്ചത് എന്നും യൂസഫലി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഡെപ്യൂട്ടി സ്പീക്കര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങി രാഷ്ട്രീയ നേതാക്കളും സമ്മേളന വേദിയില്‍ സന്നിഹിതരായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group