മംഗളൂരു: മഴക്കാലം തുടങ്ങുന്നതിനുമുന്നേ ലോക കപ്പൽസഞ്ചാരികളെ ആകർഷിക്കുന്ന ക്രൂയിസ് സീസണിന്റെ ഭാഗമായുള്ള അവസാനത്തെ ആഡംബര കപ്പൽ മംഗളൂരു പുതുതുറമുഖത്തെത്തി. മാർഷൽ ദ്വീപിൽ നിന്ന് വന്ന നൗട്ടിക്ക എന്ന കപ്പലാണ് 550 യാത്രക്കാരും 400 ജീവനക്കാരുമായി കഴിഞ്ഞദിവസം കൊച്ചിയിൽനിന്ന് മംഗളൂരുവിൽ എത്തിയത്.കർണാടകയുടെ തനത് കലാരൂപങ്ങളുമായി സഞ്ചാരികളെ തുറമുഖ അധികൃതർ സ്വീകരിച്ചു.
കപ്പലിന്റെ സ്വീകരണമുറിയിൽ കുച്ചിപ്പുഡി ഉൾപ്പെടെയുള്ള കലാരൂപങ്ങളുടെ പ്രദർശനവും തുറമുഖ അധികൃതർ സഞ്ചാരികൾക്കായി ഒരുക്കിയിരുന്നു.മംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനായി കപ്പൽ യാത്രക്കാർക്ക് യാത്രാസൗകര്യങ്ങളും ഒരുക്കിനൽകിയിരുന്നു.ആചൽ കശുവണ്ടി ഫാക്ടറി, മംഗളൂരു മാർക്കറ്റ്, പിലിക്കുള ഉദ്യാനം, മൂഡബിദ്രിയിലെ ആയിരം തൂൺ അമ്പലം എന്നിവയെല്ലാം കണ്ട സഞ്ചാരികൾ തിരിച്ച് കപ്പലിലെത്തി ഗോവയിലെ മർമഗോവ തുറമുഖത്തേക്ക് തിരിച്ചു.
കോവിഡ് വ്യാപനത്തിന്റെ രണ്ടുവർഷക്കാലത്തിനുശേഷം 2023 ലാണ് വീണ്ടും ക്രൂയിസ് സീസൺ സജീവമായത്. അന്നുതൊട്ട് ഇന്നുവരെ എട്ട് ആഡംബര കപ്പലുകളാണ് മൊത്തം 3602 യാത്രക്കാരുമായി മംഗളൂരു പുതുതുറമുഖത്ത് എത്തിയത്. അടുത്ത സീസണിൽ 27,000 യാത്രക്കാരുമായി 25 കപ്പലുകൾ മംഗളൂരുവിൽ എത്തുമെന്നാണ് കരുതുന്നത്. ഇതിൽ 13 കപ്പലുകൾ ഇതിനകംതന്നെ കരാർ ഉറപ്പിച്ചതായി തുറമുഖ അധികൃതർ അറിയിച്ചു.
ഹണി ട്രാപ്: യുവതിയും സുഹൃത്തും അറസ്‌റ്റില്‍
യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം കവര്‍ന്നെന്ന കേസില്‍ യുവതിയടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍.കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്‌റ്റില്‍ തെക്കേപുരയ്‌ക്കല്‍ വീട്ടില്‍ ശരണ്യ(20), സുഹൃത്ത് മലപ്പുറം വാഴക്കാട് ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപറമ്ബില്‍ വീട്ടില്‍ അര്‍ജുന്‍ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇടുക്കി അടിമാലി സ്വദേശിയാണ് തട്ടിപ്പിനിരയായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: രണ്ടാഴ്‌ച മുന്‍പ് പരാതിക്കാരന്റെ പേരിലുള്ള ഇന്‍സ്‌റ്റഗ്രാം ഐ.ഡിയില്‍ ഒന്നാം പ്രതിയായ യുവതി ഫ്രണ്ട് റിക്വസ്‌റ്റ് അയച്ച് ഇരുവരും സുഹൃത്തുക്കളാകുകയും സെക്‌ഷ്വല്‍ ചാറ്റുകള്‍ നടത്തി വരികയുമായിരുന്നു. പിന്നീട് യുവതിയും സുഹൃത്തുക്കളായ മറ്റു പ്രതികളും ചേര്‍ന്ന് യുവാവിനെ എറണാകുളം പള്ളിമുക്ക് ഭാഗത്തേക്കു വിളിച്ചുവരുത്തി. അവിടെവച്ച് യുവാവിനെ മര്‍ദിച്ച് എടിഎം കാര്‍ഡും പിന്‍ നമ്ബറും ഭീഷണിപ്പെടുത്തി വാങ്ങിയശേഷം സമീപമുള്ള എ.ടി.എമ്മില്‍നിന്ന് 4,500രൂപ പിന്‍ലിച്ചു.
19ന് രണ്ടാം പ്രതി അര്‍ജുന്‍ ഫോണില്‍വിളിച്ചു ഭീഷണിപ്പെടുത്തി 2,000 രൂപ വാങ്ങി. അന്നു വൈകിട്ടു പരാതിക്കാരനെ എറണാകുളം പത്മ ജങ്‌ഷനില്‍ വരുത്തി ഭീഷണിപ്പെടുത്തി 15,000രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ബലമായി വാങ്ങിയെടുത്തു. 22ന് വീണ്ടും എറണാകുളം പത്മ ജങ്‌ഷനില്‍ വിളിച്ചുവരുത്തി പണം കവര്‍ന്നു. ചാറ്റുകള്‍ പരസ്യപ്പെടുത്തുമെന്നു പറഞ്ഞായിരുന്നു ഭീഷണി. വീണ്ടും 25,000 രൂപ നല്‍കണമെന്ന് പറഞ്ഞതോടെ യുവാവ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.