Home Featured കർണാടകയിൽ ലുലു ഗ്രൂപ്പ്‌ 2000 കോടി നിക്ഷേപിക്കുന്നു :നിരവധി പേർക്ക് തൊഴിലവസാരങ്ങൾ

കർണാടകയിൽ ലുലു ഗ്രൂപ്പ്‌ 2000 കോടി നിക്ഷേപിക്കുന്നു :നിരവധി പേർക്ക് തൊഴിലവസാരങ്ങൾ

ബെംഗളൂരു: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക ഇക്കണോമിക് ഫോറംത്തിൽ എഎ.യൂസഫലിയുടെ ലുലു ഗ്രൂപ്പിൽ നിന്ന് 2000 കോടി രൂപയുടെനിക്ഷേപത്തിനുള്ള ധാരണപത്രം കർണാടക സർക്കാർ ഒപ്പ് വെച്ചു.ലുലുവിന്റെ 4 ഷോപ്പിങ് മാളുകളും ഹൈപ്പർമാർക്കറ്റുകളും ഭക്ഷണ കയറ്റുമതി യൂണിറ്റുകളും ആരംഭിക്കാനാണിത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച ധാരണ പ്രകാരം 10,000 തൊഴിലവസരങ്ങൾ ലുലു കർണാടകയിൽ സൃഷ്ടിക്കും.ജൂബിലന്റ് ഗ്രൂപ്പ്, ഹിറ്റാച്ചി, ഹീമോട്ടോകോർപ്, സീമെൻസ്, ദസ സിസ്റ്റംസ്, നെസ്ലെ എന്നിവയുടെ മേധാവികളുമായും മുഖ്യ മന്ത്രി ചർച്ച നടത്തി.

12ലക്ഷം വരെ വാർഷിക ശമ്ബളം; ഐബിപിഎസിൽ തൊഴിലവസരം

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷനിലെ (ഐബിപിഎസ്) റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാർഥിയുടെ വാർഷിക ശമ്ബളം 12 ലക്ഷം വരെയാണ്.

ജൂൺ 22നാണ് പരീക്ഷ.അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31. പ്രതിമാസം 44,900 രൂപയാണ് അടിസ്ഥാന ശമ്ബളം. രണ്ടരമണിക്കൂർ നേരമുള്ള പരീക്ഷയിൽ 250 മാർക്കിനായി 200 ചോദ്യങ്ങളാണുണ്ടാവുക. ഓൺലൈൻ എക്സാമിൽ വിജയിച്ചവർക്ക് ഗ്രൂപ്പ് ഡിസ്കഷനും പിന്നീട് നേരിട്ടുള്ള അഭിമുഖവും ഉണ്ടായിരിക്കും.

അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്. ഉദ്യോഗാർഥികൾക്ക് 30 വയസ് കവിയരുത്. 55 ശതമാനം മാർക്കോടെ ബിരുദം നേടിയവരാകണം. www.ibps.in വഴി അപേക്ഷകൾ സമർപ്പിക്കാം

You may also like

error: Content is protected !!
Join Our WhatsApp Group