ലുലു ഫാഷന്‍ വീക്കിന് വെള്ളിയാഴ്ച ബംഗളൂരു രാജാജി നഗര്‍ ലുലു മാളില്‍ തുടക്കമാകും. ലിവൈസ്, സ്പൈക്കര്‍, ഐഡന്റിറ്റി, വി.ഐ.പി, ജോക്കി, അമേരിക്കന്‍ ടൂറിസ്റ്റര്‍, പീറ്റര്‍ ഇംഗ്ലണ്ട്, ഫ്ലൈയിങ് മെഷീന്‍ തുടങ്ങി മുന്‍നിര ബ്രാന്‍ഡുകള്‍ അണിനിരക്കും.പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ രാജേഷ് ഷെട്ടിയാണ് ഷോ ഡയറക്ടര്‍. തെന്നിന്ത്യന്‍ സിനിമ താരങ്ങളായ ദീപിക ദാസ്, കുശീ രവി, ദിവ്യ സുരേഷ്, വിനയ് ഗൗഡ തുടങ്ങി നിരവധി പ്രമുഖര്‍ ഷോയുടെ ഭാഗമാകും.
ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും ആകര്‍ഷകമായ സ്പ്രിങ് സമ്മര്‍ കലക്ഷനുകള്‍ പ്രദര്‍ശിപ്പിക്കും. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍നിന്നുള്ള നിരവധി പ്രമുഖര്‍ ഷോയില്‍ ഭാഗമാകും. സിനിമ, സീരിയല്‍ താരങ്ങളും ഷോയില്‍ പങ്കെടുക്കും.
ഫാഷന്‍ ടൈറ്റിലുകളും മികച്ച വസ്ത്ര ബ്രാന്‍ഡുകള്‍ക്ക് ഫാഷന്‍ അവാര്‍ഡും സമ്മാനിക്കും. കൂടാതെ, 60ല്‍ കൂടുതല്‍ പ്രായമുള്ളവരെ പങ്കെടുപ്പിച്ചുള്ള പ്രത്യേക ഫാഷന്‍ റാമ്ബും കുട്ടികളെ പങ്കെടുപ്പിച്ചുള്ള പ്രത്യേക ഷോയും ഉണ്ടാകും. ലുലു ഇന്ത്യ ചീഫ് ഓപറേഷന്‍ ഓഫിസര്‍ രജിത് രാധാകൃഷ്ണന്‍, റീജനല്‍ മാനേജര്‍ ഫഹാസ് അഷ്റഫ് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.ലുലു ഇന്ത്യ ബയിങ് ഹെഡ് ദാസ് ദാമോദരന്‍, കമേഴ്സ്യല്‍ മാനേജര്‍ സയ്യിദ് അത്തീക്ക്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബംഗളൂരു ജനറല്‍ മാനേജര്‍ മദന്‍ കുമാര്‍, ലുലു മാള്‍ ബംഗളൂരു ജനറല്‍ മാനേജര്‍ കിരണ്‍ വി. പുത്രന്‍, ബയിങ് മാനേജര്‍ സായിനാഥ് തൈശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ത്രീകളെ നഗ്നരാക്കി കിടത്തി രഹസ്യ ഭാഗങ്ങളില്‍ ചവിട്ടി നിന്നുകൊണ്ട് തെറി വിളിക്കും, ബാധ ഇറങ്ങിയോടും: ശോഭനയുടെ കഥകള്‍
മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തില്‍ മൂന്ന് പേരെ പൂട്ടിയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.മലയാലപ്പുഴ വാസന്തി മഠത്തിലെ മന്ത്രവാദിനി ശോഭനയാണ് പെണ്‍കുട്ടിയേയും അമ്മയേയും മുത്തശ്ശിയേയും പൂട്ടിയിട്ടത്. പത്ത് ദിവസത്തോളമാണ് ഇവര്‍ പുറംലോകം കാണാതെ കിടന്നത്. ശോഭനയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്. പത്തനാപുരം സ്വദേശി ശുഭ (34), പ്രായപൂര്‍ത്തിയാകാത്ത മകള്‍, ശുഭയുടെ ഭര്‍തൃമാതാവ് എസ്തര്‍ എന്നിവരെയാണ് മലയാലപ്പുഴയിലെ വാസന്തിമഠമെന്ന ദുര്‍മന്ത്രവാദകേന്ദ്രത്തില്‍നിന്ന് മോചിപ്പിച്ചത്.
മലയാലപ്പുഴ പൊലീസിന്റെ ഭാഗത്തുനിന്ന് ശോഭനയെ സഹായിക്കുന്ന നിലപാടുകള്‍ മുന്‍പ് ഉണ്ടായിരുന്നതായി നാട്ടുകാര്‍ കുറ്റപ്പെടുത്തി. പൂജകളുടെ പണം നല്‍കിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്നാണ് പരാതി. ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിക്കൊണ്ടിരുന്ന ശോഭനയെ കുറിച്ച് അത്ര നല്ല കാര്യങ്ങളല്ല നാട്ടുകാര്‍ക്ക് പറയാനുള്ളത്. വാസന്തിമഠത്തിലെ വാസന്തിയമ്മയുടെ ബാധയൊഴിപ്പിക്കല്‍ വളരെ കുപ്രസിദ്ധമാണ്.ബാധയൊഴിപ്പിക്കാന്‍ കൊണ്ടുവരുന്ന കുട്ടികളെയും സ്ത്രീകളെയും വിവസ്ത്രരാക്കി നിലത്ത് മലര്‍ത്തി കിടത്തും.
അവരുടെ രഹസ്യ ഭാഗങ്ങളില്‍ ചവിട്ടി നിന്നുകൊണ്ട് തെറിയഭിഷേകം നടത്തും. ഇതോടെ, ദേഹത്ത് കൂടിയ ബാധ ഇറങ്ങിയോടും എന്നാണ് ഇവര്‍, തന്നെ കാണാനെത്തുന്നവരെ വിശ്വസിപ്പിച്ചിരുന്നത്. വിശ്വാസികള്‍ക്ക് ഇവരെ വലിയ കാര്യമാണ്. എന്നാല്‍ നാട്ടുകാര്‍ക്ക് അങ്ങനെയല്ല ഏത് നേരവും തെറിവിളി കേട്ട് സ്വന്തം വീട്ടില്‍ പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവരുടെ വീടിനടുത്ത് ഉള്ളവരുടേത്. ശോഭന തിലക് പിന്നീട് വാസന്തിയമ്മ ആവുകയായിരുന്നു. നാട്ടുകാരുമായി ഇവര്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പതിനഞ്ച് വര്‍ഷം മുന്‍പാണ് ശോഭന തിലക് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം മെഴുവേലിയില്‍ താമസത്തിനെത്തിയത്.