Home Featured പായസം മേള മുതല്‍ സദ്യ വരെ; ഓണത്തെ വരവേറ്റ് ലുലു ബംഗളൂരു

പായസം മേള മുതല്‍ സദ്യ വരെ; ഓണത്തെ വരവേറ്റ് ലുലു ബംഗളൂരു

മറുനാടൻ മലയാളികള്‍ക്ക് ഓണം ആഘോഷിക്കാൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി ലുലു. ഓണത്തിന് ആവശ്യമായ ഉല്‍പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ബംഗളൂരു രാജാജി നഗറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും സൗത് ബംഗളൂരുവിലെ ഫാല്‍ക്കണ്‍ സിറ്റിയിലുള്ള ലുലു ഡെയ്‍ലിയിലും ഒരുക്കിയിരിക്കുന്നത്.ഓണസദ്യക്കുള്ള മുഴുവൻ ഉല്‍പന്നങ്ങളും മികച്ച ഓഫറുകളോടെ ലഭ്യമാണെന്ന് ലുലു അധികൃതര്‍ അറിയിച്ചു. വ്യത്യസ്ത രുചിക്കൂട്ടുകളുടെ സമൃദ്ധിയുമായി പായസം മേളയും ലുലുവില്‍ തുടങ്ങി.

അട പ്രഥമൻ, പരിപ്പ് പ്രഥമൻ, കടലപ്പായസം, ഗോതമ്ബ് പായസം, പാല്‍പ്പായസം, പാലട പ്രഥമൻ അടക്കം വിവിധതരം പായസങ്ങള്‍ മേളയില്‍ ലഭ്യമാണ്. 24 ഇനങ്ങളടങ്ങിയ ഓണസദ്യയും ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ട്. രണ്ട് കൂട്ടം പായസം അടങ്ങിയ ലുലു സ്പെഷല്‍ ഓണസദ്യയുടെ പ്രീ ബുക്കിങ് ആരംഭിച്ചു. ഉപ്പേരി, പപ്പടം, അവിയല്‍, സാമ്ബാര്‍, രസം, കിച്ചഡി, ഓലൻ, പുളിശേരി, കൂട്ടുകറി, പരിപ്പ് പ്രഥമൻ, പാല്‍പ്പായസം അടക്കം 24 വിഭവങ്ങള്‍ സദ്യയിലുണ്ട്. 399 രൂപ വിലയുള്ള ഓണസദ്യ തിങ്കളാഴ്ച രാത്രി വരെ ഓര്‍ഡര്‍ ചെയ്യാം.

തിരുവോണ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ പ്രീഓര്‍ഡര്‍ ചെയ്ത ഓണസദ്യ ലുലുവിലെത്തി കൈപ്പറ്റാം. ഓണ സമ്മാനമായി, ഉത്രാടത്തിനും തിരുവോണത്തിനും നൂറ് ഉപഭോക്താകള്‍ക്ക് സൗജന്യ ഷോപ്പിങ്ങിനുള്ള അവസരമൊരുക്കി ഓണം ഫ്രീ ഷോപ്പിങ് ഓഫറും ഒരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഷോപ്പിങ്ങിനെത്തുന്നവരില്‍ ഭാഗ്യശാലികളായ 50 പേര്‍ക്ക് വീതം, ട്രോളിയിലെ മുഴുവൻ സാധനങ്ങളും സൗജന്യമായി ലഭിക്കും. ബില്ലിങ്ങ് സമയത്താണ് ഭാഗ്യശാലികള്‍ക്ക് നറുക്ക് വീഴുക. സംഗീത ബാൻഡുകളും ചെണ്ടമേളവും ഉള്‍പ്പെടെ വര്‍ണാഭമായ പരിപാടികളും ലുലുവില്‍ ഓണനാളുകളില്‍ ഒരുക്കിയിട്ടുണ്ട്.

ക്ഷേത്ര ഭണ്ഡാരത്തില്‍ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച്‌ ഭക്തന്‍: അമ്ബരന്ന് ഭാരവാഹികള്‍

ക്ഷേത്ര ഭണ്ഡാരത്തില്‍ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച്‌ ഭക്തൻ. ആന്ധ്രയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്.കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കില്‍ ബൊഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ഒപ്പിട്ടിരിക്കുന്നത്. കൊട്ടക് മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചിലാണ് അക്കൗണ്ട് ഉള്ളത്. ചെക്ക് മാറ്റാനായി ബാങ്കിലേക്കെത്തിയ ക്ഷേത്രഭാരവാഹികള്‍ അക്കൗണ്ട് ബാലൻസ് കണ്ട് അമ്ബരന്നു.

വെറും 17 രൂപയാണ് ഇയാളുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ചെക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്ഷേത്രം ഭാരവാഹികളെ കബളിപ്പിക്കാൻ ബോധപൂര്‍വം നടത്തിയ ശ്രമം ആണെന്ന് ബോധ്യമായാല്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group