Home Featured ‘ജനങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കിലും യുറുഗ്വേനായതില്‍ അഭിമാനിക്കുന്നു’; ഹൃദയം തൊട്ട് സുവാരസ്

‘ജനങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കിലും യുറുഗ്വേനായതില്‍ അഭിമാനിക്കുന്നു’; ഹൃദയം തൊട്ട് സുവാരസ്

ദോഹ: 15 വര്‍ഷം പരിശീലകനായി ഓപ്പമുണ്ടായിരുന്ന ടബാരസിനെ സ്ഥാനത്ത് നിന്ന് മാറ്റുമ്ബോള്‍ ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ തുടരെ നാല് ജയങ്ങളാണ് യുറുഗ്വെയ്ക്ക് വേണ്ടിയിരുന്നത്.

പുതിയ പരിശീലകന്‍ അലോണ്‍സോയ്ക്ക് കീഴില്‍ ആ നാലും ജയിച്ച്‌ യുറുഗ്വേ ഖത്തറിലേക്ക് എത്തി. എന്നാല്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് യുറുഗ്വേ ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ നേടിയത് തന്നെ. 2-0ന് അവിടെ ഘാനക്കെതിരെ ജയിച്ചിട്ടും പുറത്തേക്ക്…

ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ മടങ്ങേണ്ടി വന്നതിന്റെ ദുഃഖം പങ്കുവെച്ചാണ് സുവാരസ് ഇപ്പോള്‍ എത്തുന്നത്. മത്സരത്തില്‍ ഉടനീളം ഘാന ആരാധകരുടെ കൂവലുകള്‍ക്ക് സുവാരസ് ഇരയായിരുന്നു. എന്നാല്‍ യുറുഗ്വേയുടെ രണ്ട് ഗോളിന് പിന്നിലും സുവാരസിന്റെ സാന്നിധ്യമുണ്ട്.

ലോകകപ്പില്‍ നിന്ന് വിടപറയുക എന്നത് ഒരുപാട് വേദനിപ്പിക്കും. എന്നാല്‍ രാജ്യത്തിനായി എല്ലാം നല്‍കി എന്നതില്‍ ഞങ്ങള്‍ക്ക് സമാധാനമുണ്ട്. യുറുഗ്വേന്‍ ആയതില്‍ അഭിമാനിക്കുന്നു, ജനങ്ങള്‍ ഞങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിലും. ഞങ്ങളെ പിന്തുണച്ച ലോകത്തിന്റെ പല ഭാഗങ്ങളിലായിള്ള എല്ലാ യുറുഗ്വേക്കാര്‍ക്കും നന്ദി, സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

35കാരനായ സുവാരസിന്റെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. ഘാനക്കെതിരെ ഇറങ്ങുമ്ബോള്‍ ജയിച്ചാല്‍ നാല് പോയിന്റോടെ പോര്‍ച്ചുഗലിനൊപ്പം പ്രീക്വാര്‍ട്ടര്‍ കടക്കാം എന്ന പ്രതീക്ഷ യുറുഗ്വെയ്ക്ക് ഉണ്ടായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ മലര്‍ത്തിയടിച്ചതോടെ യുറുഗ്വേ പ്രീക്വാര്‍ട്ടര്‍ കണാതെ പുറത്തായി.

ഒയോയും ജീവനക്കാരെ വെട്ടിക്കുറക്കുന്നു; 600 പേരെ പറഞ്ഞുവിടും, പുതുതായി 250 പേരെ ജോലിക്കെടുക്കും

ന്യൂഡല്‍ഹി: ഐ.പി.ഒ അടിസ്ഥാനമാക്കിയുള്ള ട്രാവല്‍ ടെക് കമ്ബനി ഒയോയും ജീവനക്കാരെ വെട്ടിക്കുറക്കുന്നു. ആകെ ജീവനക്കാരില്‍ 10 ശതമാനം പേരെയാണ് വെട്ടിക്കുറക്കുന്നത്.

കമ്ബനിയുടെ രൂപഘടനയില്‍ അടിസ്ഥാന പരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കമ്ബനിയുടെ വാഗ്ദാനം.

ആകെയുള്ള 3700 ജീവനക്കാരില്‍ 600പേര്‍ക്ക് ജോലി നഷ്ടമാകുമ്ബോള്‍, പുതുതായി 250 പേരെ എടുക്കുന്നുമുണ്ടെന്ന് കമ്ബനി വ്യക്തമാക്കി. അതേസമയം, തൊഴിലാളികളെ വെട്ടിക്കുറക്കാനുള്ള തീരുമാനം നിരാശാജനകമാണെന്നാണ് ഒയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ പറയുന്നത്. വിട്ടയക്കേണ്ടിവരുന്ന ഭൂരിഭാഗം ആളുകളും ലാഭകരമായി തൊഴില്‍ ചെയ്യുന്നവരാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group