ചെന്നൈ | തമിഴ്നാട് കള്ളാക്കുറിച്ചിയിലെ പടക്കകടയിലുണ്ടായ തീപിടുത്തത്തില്‍ മരണം ആറായി. 11 പേര്‍ ഗുരുതരമായി പൊള്ളേലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളാക്കുറിച്ചി ശങ്കരപുരത്താണ് അപകടമുണ്ടായത്.
അഗ്‌നിശമനാ സേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്. അപ്രദേശത്തെ കരിമരുന്ന് പ്രയോഗത്തിനിടെ അബദ്ധത്തില്‍ പടക്കകടയ്ക്ക് തീപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.