LPG Subsidy: വർദ്ധിച്ചു വരുന്ന വിലക്കയറ്റംസാധാരണക്കാർക്ക് വരുത്തുന്ന ക്ലേശങ്ങൾ ചെറുതല്ല. വിലക്കയറ്റത്തിന് പ്രധാന കാരണമായി നിലകൊള്ളുന്നത് ദിനംപ്രതി വർദ്ധിക്കുന്ന ഇന്ധനവിലയാണ്.പെട്രോൾ-ഡീസൽ, എൽപിജി എന്നിവയുടെ വർദ്ധിക്കുന്ന വിലയിൽനിന്നും സാധാരണക്കാർക്ക് ആശ്വാസം നൽകാൻ കേന്ദ്ര സർക്കാർ അടുത്തിടെ നടപടികൾ കൈക്കൊള്ളുകയാണ്.
വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയിൽ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചിരുന്നു. പേട്രോൾ ലിറ്ററിന് 8 രൂപയും ഡീസൽ ലിറ്ററിന് 6 രൂപയുമാണ് കേന്ദ്ര സർക്കാർ എസ് തീരുവയിനത്തിൽ കുറച്ചത്. ഇതോടെ, ദിനംപ്രതി വർദ്ധിക്കുന്ന ഇന്ധനവിലയ്ക്ക് ചെറിയ ആശ്വാസം നൽകാൻ കേന്ദ്ര സർക്കാരിന് സാധിച്ചു പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ എൽപിജി സബ്സിഡിയും (LPG Gas Subsidy) കേന്ദ്ര സർക്കാർ നൽകിത്തുടങ്ങി.
റിപ്പോർട്ട് അനുസരിച്ച് എൽപിജി സിലിണ്ടറിന് 200 രൂപ സബ്സിഡി ഇപ്പോൾ ലഭ്യമാണ്. അതായത്, 200 രൂപ ഉപഭോക്താക്കളുടെഅക്കൗണ്ടിൽ വന്നുതുടങ്ങി.നിങ്ങളുടെ അക്കൗണ്ടിൽ എൽപിജി സബ്സിഡിതുക എത്തിയോ എന്ന് എങ്ങിനെ അറിയാം? വീട്ടിലിരുന്നുകൊണ്ടും നിങ്ങൾക്ക് ഈ തുക അക്കൗണ്ടിൽ വന്നോ ഇല്ലയോ എന്ന് അറിയാൻ സാധിക്കും. നിങ്ങളുടെ അക്കൗണ്ടിൽ സബ്സിഡി (LPG Gas Subsidy Update) വരുന്നുണ്ടോ ഇല്ലയോ എന്ന് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് എങ്ങനെ അറിയാമെന്ന് നോക്കാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം…
1. ആദ്യം www.mylpg.in തുറക്കുക.
2. സ്ക്രീനിന്റ വലതുവശത്ത് നിങ്ങൾക്ക് നിരവധി ഗ്യാസ് കമ്ബനികളുടെ സിലിണ്ടറുകളുടെ ഫോട്ടോ കാണുവാൻ സാധിക്കും.
3. ഇവിടെ നിങ്ങളുടെ സേവന ദാതാവിന്റെ ഗ്യാസ്സിലിണ്ടറിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക.
4. ഇതോടെ നിങ്ങളുടെ ഗ്യാസ് സേവന ദാതാവിന്റെ ഒരു പുതിയ വിൻഡോ സ്ക്രീനിൽ തുറക്കും.
5. ഇപ്പോൾ മുകളിൽ വലതുവശത്ത് സൈൻ ഇൻ ന്യൂ യൂസർ ഓപ്ഷൻ കാണുവാൻ സാധിക്കും.
6. നിങ്ങൾ ഇതിനോടകം നിങ്ങളുടെ ഐഡിസൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, സൈൻ ഇൻ ചെയ്യുക. നിങ്ങൾക്ക് ഐഡി ഇല്ലെങ്കിൽ, ന്യൂ യൂസറിൽ ക്ലിക്ക് ചെയ്ത് ഐഡി ഉണ്ടാക്കുക. ശേഷം ലോഗിൻ ചെയ്യുക.
7. ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഒരു വിൻഡോ തുറക്കും, വലതു വശത്തുള്ള View Cylinder Booking History എന്നതിൽ ക്ലിക്ക് ചെയ്യുക.
8. ഏത് സിലിണ്ടറാണ് നിങ്ങൾക്ക് സബ്സിഡി നൽകിയത്, എപ്പോൾ തുടങ്ങിയ വിവരങ്ങൾ ഇവിടെ ലഭിക്കും.
9. ഇതോടൊപ്പം, നിങ്ങൾ ഗ്യാസ് ബുക്ക് ചെയ്യുകയും നിങ്ങൾക്ക് സബ്സിഡി പണം ലഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഫീഡ്ബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്യാം.
10. ഇവിടെ നിങ്ങൾക്ക് സബ്സിഡി പണംലഭിക്കാത്തതിന്റെ പരാതിയും ഫയൽ ചെയ്യാം.
11. ഇതുകൂടാതെ, ഈ ടോൾ ഫ്രീ നമ്ബറായ 18002333555 വിളിച്ച് നിങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാം.എന്നാൽ, നിങ്ങൾക്ക് ചിലപ്പോൾ സബ്സി ലഭിക്കുന്നത് നിലച്ചുപോയിട്ടുണ്ടാകാം. നിങ്ങളുടെ സബ്സിഡി വന്നിട്ടില്ലെങ്കിൽ, അത് നിർത്തിയത് എന്തുകൊണ്ടാണെന്ന് അറിയേണ്ടത് പ്രധാനമാണ്.
എൽപിജിയുടെ സബ്സിഡി നിർത്തലാക്കിയതിന്റെ ഏറ്റവും പ്രധാന കാരണം എൽപിജി – ആധാർ ലിങ്കിംഗ് നടത്തിയിട്ടില്ല എന്നതാണ്. കൂടാതെ, 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വാർഷിക വരുമാനമുള്ള ആളുകൾക്കും സബ്സിഡി ലഭിക്കില്ല.