Home Featured ബംഗളൂരു: പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് പട്ടാപ്പകല്‍ യുവതിയെ ഓഫീസിന് മുന്നില്‍വച്ച്‌ കൊലപ്പെടുത്തി കാമുകന്‍.

ബംഗളൂരു: പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് പട്ടാപ്പകല്‍ യുവതിയെ ഓഫീസിന് മുന്നില്‍വച്ച്‌ കൊലപ്പെടുത്തി കാമുകന്‍.

ബംഗളൂരു: പട്ടാപ്പകല്‍ യുവാവ് നാട്ടുകാരുടെ മുന്നിലിട്ട് കാമുകിയെ കുത്തികൊന്നു. ബംഗളൂരുവിലെ മുരുകേഷ്‌പാല്യയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.ആന്ധ്രാപ്രദേശിലെ കകിനാദ സ്വദേശി ലീല പവിത്ര നാലാമതി (25) ആണ് കൊല്ലപ്പെട്ടത്. മുരുകേഷ്‌പാല്യയിലെ ഒമേഗ ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയുടെ ഓഫീസിന് മുന്നിലായിരുന്നു സംഭവം. യുവതിയുടെ കാമുകന്‍ ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശിയും മറ്റൊരു ഹെല്‍ത്ത് കെയര്‍ കമ്ബനിയിലെ ജീവനക്കാരനുമായ ദിനകര്‍ ബനാല (28) കൊലക്കുറ്റത്തിന് അറസ്റ്റിലായി.

ഒരേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന സമയത്താണ് ലീലയും ദിനകറും കണ്ടുമുട്ടുന്നത്. അഞ്ചുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ദിനകര്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളായതിനാല്‍ ലീലയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് വീട്ടുകാര്‍ ബന്ധത്തിന് എതിരാണെന്നും അവരുടെ തീരുമാനം അനുസരിക്കുമെന്നും ലീല ദിനകറിനെ അറിയിച്ചു.ഇന്നലെ വൈകിട്ട് ലീലയുടെ ഓഫീസിന് മുന്നില്‍ ദിനകര്‍ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ ആളുകള്‍ നോക്കിനില്‍ക്കെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ദിനകര്‍ 16 തവണയോളം യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

ബംഗളൂരു-പത്തനംതിട്ട റൂട്ടില്‍ കര്‍ണാടക ബസിന് അനുമതി

പത്തനംതിട്ട: അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബംഗളൂരുവില്‍ നിന്നു പത്തനംതിട്ടയിലേക്ക് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങും.കര്‍ണാടക ആര്‍ടിസിയുടെ അംബാരി ഉത്സവ് ലക്ഷ്വറി ബസാണ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലേക്ക് പുതുതായി മൂന്ന് സര്‍വീസുകളാണ് കര്‍ണാടക ആരംഭിക്കുന്നത്.പത്തനംതിട്ടയിലേക്കുള്ള സര്‍വീസ് മലയോര പാത വഴി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

അന്തര്‍ സംസ്ഥാന ബസുകളെല്ലാം ദേശീയപാതകളിലൂടെയും എംസി റോഡുവഴിയുമാണ് ഓടുന്നത്. എന്നാല്‍ സമീപകാലത്ത് മലയോര പാതയിലൂടെ കെഎസ്‌ആര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു, മംഗലാപുരം ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകളും ഓടുന്നുണ്ട്.പത്തനംതിട്ടയില്‍ നിന്നു റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, മൂവാറ്റുപുഴ വഴി സര്‍വീസ് വേണമെന്നാണാവശ്യം.

നിരവധി യാത്രക്കാരാണ് ഈ ഭാഗങ്ങളില്‍ നിന്നു കര്‍ണാടകയിലേക്ക് പോകാനുള്ളത്.റെയില്‍വേ യാത്രാ സൗകര്യം പോലുമില്ലാത്ത ഭാഗങ്ങളാണിത്. ജോലിക്കാര്‍, ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊക്കെ മലയോരപാതയിലൂടെയുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ഏറെ പ്രയോജനപ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group