Home Featured ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി: പുതിയ ഉത്തരവുമായി കര്‍ണാടക

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി: പുതിയ ഉത്തരവുമായി കര്‍ണാടക

ബംഗളൂരു: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച്‌ പുതിയ ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍. ശബ്ദ മലിനീകരണ നിയന്ത്രണ നിയമം സംബന്ധിച്ച്‌ 2002 ആഗസ്റ്റ് 13ന് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഉച്ചഭാഷിണികളും മറ്റും ഉപയോഗിക്കുന്നവര്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് 15 ദിവസത്തിനകം രേഖാമൂലം അനുമതി വാങ്ങണം. അനുമതി വാങ്ങാത്തവര്‍ അവ സ്വയം നീക്കിയില്ലെങ്കില്‍ അധികൃതര്‍ നീക്കംചെയ്യും. ഉച്ചഭാഷിണികള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ വിവിധതലത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്നും ചീഫ് സെക്രട്ടറി പി. രവികുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group