Home Featured യാത്രക്കിടെ കളഞ്ഞുപോയി, ഒടുവില്‍ ലഭിച്ചത് കര്‍ണാടകയിലെ മാലിന്യക്കൂമ്ബാരത്തില്‍ നിന്ന് .ഒരു റാഡോ വാച്ച് കഥ

യാത്രക്കിടെ കളഞ്ഞുപോയി, ഒടുവില്‍ ലഭിച്ചത് കര്‍ണാടകയിലെ മാലിന്യക്കൂമ്ബാരത്തില്‍ നിന്ന് .ഒരു റാഡോ വാച്ച് കഥ

കോഴിക്കോട് :കൈയില്‍ നിന്ന് നഷ്ടപ്പെട്ട റാഡോ വാച്ച്‌ ഒടുവില്‍ ലഭിച്ചത് കര്‍ണാടകയിലെ കുശാല്‍നഗറിലെ മാലിന്യക്കൂമ്ബാരത്തില്‍ നിന്ന്.കോഴിക്കോട് പാനൂര്‍ സ്വദേശിയുടെ വാച്ചാണ് യാത്രക്കിടെ നഷ്ടമായത്. വാച്ചിനായി കുടുംബം തന്നെ രംഗത്തിറങ്ങിയതോടെ ഫലം കാണുകയായിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന റാഡോ വാച്ചിനു വേണ്ടിയായിരുന്നു യാത്ര. സിനിമയെ വെല്ലുന്നതാണ് വാച്ച്‌ തെരഞ്ഞു പോയ പാനൂരിലെ കുടുംബത്തിന്‍റെ കഥ.

ഈ മാസം 25ന് കുശാല്‍ നഗറിലെത്തിയ അലിയും കുടുംബവും കുപ്പം ഗോള്‍ഡന്‍ ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. ഇതിനിടെ കാറിലുണ്ടായിരുന്ന മാലിന്യമെല്ലാം ഹോട്ടലിലെ ബാസ്ക്കറ്റിലുപേക്ഷിച്ചു.പിറ്റേന്ന് നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വാച്ച്‌ നഷ്ടമായ കാര്യം അറിയുന്നത്. അലി ഏറെ ഇഷ്ടപ്പെട്ടിരുന്ന വാച്ചിനായി കുശാല്‍ നഗറിലേക്ക് തിരികെപ്പോയി നോക്കാമെന്നായിരുന്നു മകളുടെ ഭര്‍ത്താവായ സഹദിന്‍റേയും ജ്യേഷ്ഠന്‍ നൗഷാദിന്റെയും തീരുമാനം. പിറ്റേന്ന് നേരെ കുശാല്‍നഗറിലെ ഹോട്ടലിലെത്തി.

വേസ്റ്റ് ബാസ്ക്കറ്റിലുപേക്ഷിച്ച കവറുകളില്‍ വാച്ചുണ്ടായിരുന്നോയെന്നായിരുന്നു ഇവരുടെ സംശയം. ബാസ്ക്കറ്റിലെ മാലിന്യം കുപ്പം പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികള്‍ കൊണ്ടുപോയെന്നായിരുന്നു ഹോട്ടല്‍ അധിക‍ൃതരുടെ മറുപടി.പിന്നെ പഞ്ചായത്ത് ഓഫീസിലെത്തി.

ഇതുവരെ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ പഞ്ചായത്ത് മെമ്ബറായ സുരേഷ് ഇവരെയും കൂട്ടി യാത്ര തിരിച്ചത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ സമയംലിന്യകൂമ്ബാരത്തില്‍ തെരഞ്ഞതിനു ശേഷം വാച്ച്‌ കണ്ടെടുത്തു. സമയം മോശമല്ലാത്തതിനാല്‍ വാച്ച്‌ കേടുപാടൊന്നുമില്ലാതെ തിരിച്ചു കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ കുടുംബം.

വിപണിയില്‍ നിന്ന് ചോക്കലേറ്റ് ഉല്പന്നങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ കാഡ്ബറി

യുകെയിലെ വിപണിയില്‍ നിന്ന് ചോക്കലേറ്റ് ഉല്പന്നങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ കാഡ്ബറി.ലിസ്റ്റീരിയ രോഗ ഭീതി കാരണമാണ് കമ്ബനി ഉല്പന്നങ്ങള്‍ പിന്‍വലിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തിരിച്ചു വിളിച്ച ബാച്ചുകളില്‍ നിന്നുള്ള ചോക്കലേറ്റുകള്‍ വാങ്ങിയവര്‍ കഴിക്കരുതെന്ന മുന്നറിയിപ്പ് കാഡ്ബറി നല്‍കിയിട്ടുണ്ട്. അവ തിരികെ കമ്ബനിക്ക് തന്നെ നല്‍കിയാല്‍ പണം നല്‍കുമെന്നും കമ്ബനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

യുകെയിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ വാങ്ങിയവരോട് ഇവ കഴിക്കരുതെന്ന നിര്‍ദേശവും ഏജന്‍സി നല്‍കിയിട്ടുണ്ട്. കമ്ബനിയുടെ മറ്റ് ബാച്ച്‌ ഉല്പന്നങ്ങളില്‍ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.കാഡ്ബറിയുടെ ആറ് തരം ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ടാണ് ഫുഡ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡെയിം ചോക്കലേറ്റ് ഡെസേര്‍ട്, ക്രഞ്ചി ചോക്കലേറ്റ് ഡെസേര്‍ട്, ഫ്‌ലേക്ക് ചോക്കലേറ്റ് ഡെസേര്‍ട്, ഡയറി മില്‍ക്ക് ബട്ടണ്‍സ് ചോക്കലേറ്റ് ഡെസേര്‍ട്, ഡയറി മില്‍ക്ക് ചങ്ക്‌സ് ചോക്കലേറ്റ് ഡെസേര്‍ട്, ഹീറോസ് ചോക്കലേറ്റ് ഡെസേര്‍ട്ഫ്‌ലേക്ക് എന്നിവയാണ് അവ.

തണുപ്പിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ രൂപപ്പെടുന്നവയാണ് ലിസ്റ്റീരിയ എന്ന തരം ബാക്ടീരിയ. ലിസ്റ്റീരിയോസിസ് എന്ന അണുബാധയ്ക്കാണ് ഈ ബാക്ടീരിയ കാരണമാകുന്നത്. അണുബാധയുണ്ടായാല്‍ കുറച്ചു ദിവസത്തേക്ക് ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകില്ല.

ലിസ്റ്റീരിയോസിസിന്റെ ലക്ഷണങ്ങള്‍:ലിസ്റ്റീരിയോസിസ് ഇന്‍ഫ്‌ലുവന്‍സയ്ക്ക് സമാനമാണ്. പനി, പേശി വേദന, ശരീര വേദന, വിറയല്‍, വയറിളക്കം എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍. രോഗബാധിതനായ വ്യക്തി, രോഗബാധയുണ്ടാകുന്ന ശരീര ഭാഗം എന്നിവ അനുസരിച്ച്‌ അണുബാധയുടെ ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി(എഫ്‌എസ്‌എ) അറിയിച്ചു.

എല്ലാവരിലും ഇത്തരം അണുബാധ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍, ഗര്‍ഭിണികളെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലിസ്റ്റീരിയോസിസ് ബാധിച്ച്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ക്രഞ്ചി ഡെസേര്‍ട്ടുകളില്‍ മെയ് 17ന് കാലാവധി അവസാനിക്കുന്ന ഉല്‍പന്നങ്ങളിലും, മെയ് 18ന് കാലാവധി അവസാനിക്കുന്ന മറ്റ് ഉല്‍പന്നങ്ങളിലുമാണ് കമ്ബനിയ്ക്ക് ആശങ്കയുള്ളത്. ഇവയെല്ലാം കമ്ബനി തിരിച്ചു വിളിച്ചവയില്‍ ഉള്‍പ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group