Home Featured ജീവനക്കാർ ട്രാഫിക് ബ്ലോക്കിൽ പെട്ടു; ബെംഗലൂരുവിലെ ഐ.ടി കമ്ബനികൾക്ക് നഷ്ടമായത് 225 കോടി

ജീവനക്കാർ ട്രാഫിക് ബ്ലോക്കിൽ പെട്ടു; ബെംഗലൂരുവിലെ ഐ.ടി കമ്ബനികൾക്ക് നഷ്ടമായത് 225 കോടി

ബെംഗലൂരു: ജീവനക്കാർ ട്രാഫിക് ബ്ലോക്കിൽ പെട്ടതുകാരണം ബെംഗലൂരുവിലെ ഐ.ടി കമ്ബനികൾക്ക് നഷ്ടമായത് 225 കോടി രൂപ. ഇക്കഴിഞ്ഞ ആഗസ്റ്റ് 30നാണ് സംഭവം. അഞ്ചുമണി ക്കൂറാണ് ജീവനക്കാർ ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞത്. ഇതു സംബന്ധിച്ച് ഔട്ടർ റിങ് റോഡ് കമ്ബനീസ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് കത്തെഴുതിയിട്ടുണ്ട്. ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ലെന്നും കത്തിൽസൂചിപ്പിക്കുന്നുണ്ട്.

കൃഷ്ണരാജപുരം മുതൽ ബെംഗലൂരുവിലെ സെൻട്രൽ സിൽക്ക് ബോർഡ് ഏരിയ വരെയുള്ള ഔട്ടർ റിങ് റോഡിനോടനുബന്ധിച്ചുള്ള വിവിധ കേന്ദ്രങ്ങളിലായി അരലക്ഷത്തിലേറെ ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 17 കിലോമീറ്റർ ദൂരത്തിലുള്ള ഈ മേഖല 10 ലക്ഷത്തിലേറെ ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുകയും സംസ്ഥാനത്തിന്റെ സമ്ബദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുകയും ചെയ്യുന്നു.

എന്നിട്ടും ഈ പ്രത്യേക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നും അസോസിയേഷൻ കത്തിൽ സൂചിപ്പിച്ചു. ബെംഗലൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെസമീപകാല തകർച്ച ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും കത്തിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ പരിഹാരം കാണാത്തത് മൂലം കമ്ബനികൾ ബദൽ കേന്ദ്രങ്ങൾ തേടുമെന്നും അസോസിയേഷന് ഭയമുണ്ട്.

നേരത്തേ ഔട്ടർ റിങ് റോഡ് ഭാഗത്തെ വെള്ളപ്പൊക്ക ബാധിത മേഖലകൾ ബൊമ്മെ സന്ദർശിച്ചിരുന്നു. എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ 75 രൂപയ്ക്ക് ടിക്കറ്റുകള്‍

ദേശീയ സിനിമാ ദിനം ആഘോഷിക്കുന്ന സെപ്തംബര്‍ 16ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്.സിനിമാ ടിക്കറ്റുകള്‍ക്ക് 75 രൂപ(തിരഞ്ഞെടുത്ത ചില തിയേറ്ററുകളില്‍ മാത്രം)യാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകള്‍ക്കുശേഷം സിനിമാശാലകള്‍ വിജയകരമായി വീണ്ടും തുറക്കുന്നതിന് സംഭാവന നല്‍കിയ സിനിമാ പ്രേമികള്‍ക്കുള്ള നന്ദി സൂചകമായാണ് 75 രൂപ ടിക്കറ്റിന് ഈടാക്കുന്നതെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.പിവിആര്‍, സിനിപോളിസ് തുടങ്ങിയ പ്രമുഖ ശൃംഖലകള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 4000 സിനിമാ തിയേറ്ററുകളില്‍ ദേശീയ സിനിമാ ദിനം ആചരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group