Home കർണാടക ലോറി പാഞ്ഞുകയറി കാറിന് തീപിടിച്ചു; കാറിൽ ഉറങ്ങിയ ഡ്രൈവർക്ക് ദാരുണാന്ത്യം

ലോറി പാഞ്ഞുകയറി കാറിന് തീപിടിച്ചു; കാറിൽ ഉറങ്ങിയ ഡ്രൈവർക്ക് ദാരുണാന്ത്യം

by ടാർസ്യുസ്

ബെംഗളൂരു: സ്റ്റീൽ കമ്പികൾകയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറിയതിനെ ത്തുടർന്ന് തീപിടിച്ച് കാറിനക ത്തുണ്ടായിരുന്ന ഡ്രൈവർ വെന്തുമരിച്ചു. കലബുറഗി സ്വദേ ശി അംബാദാസ് (28) ആണ് മരിച്ചത്. ബെംഗളൂരുവിലെ കുറു ബരഹള്ളിയിലുള്ള ഇടുങ്ങിയ റോഡിൽ വെള്ളിയാഴ്ച പുലർ ച്ചെ ഒന്നരയോടെയാണ് അപകടം. റോഡരികിൽ നിർത്തിയി ട്ടിരുന്ന കാറിനുമുകളിലേക്കാണ് 16 ചക്രമുള്ള ലോറി പാഞ്ഞുകയറിയത്. വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പ്രയാസമുള്ളത്ര ഇടുങ്ങിയ റോഡിലൂടെയാണ് നിറയെ സ്റ്റീൽകമ്പികൾ കയറ്റിയ ലോറി വന്നത്.

ലോറി ഡ്രൈവറെ ഗൂഗിൾ മാപ്പ് തെറ്റിദ്ധരിപ്പിച്ച് ഇവിടെയെത്തിച്ചതാണെന്ന് പറയുന്നു. അപ്രതീക്ഷിതമായി റോഡിലെ ഇറക്കത്തിൽ എത്തിയപ്പോൾ ഡ്രൈവർക്ക് ലോറി നിയന്ത്രിക്കാനായില്ല.റോഡരികിൽ കാർ നിർത്തിയിട്ട് യാത്ര ബുക്ക് ചെയ്തയാളെ കാത്തുകിടക്കുകയായിരുന്നു അംബാദാസ്. ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി കാറിൽ ഇടിച്ചുകയറിയശേഷം നൂറുമീറ്ററോളം ദൂരം കാറിനെ നിരക്കി മുന്നോട്ടുകൊണ്ടുപോയി. പ്രകൃതിവാതകം ഉപയോഗിച്ച് ഓടി ക്കുന്ന കാറിൽ പെട്ടെന്ന് തീപടർന്നു. നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു.അംബാദാസ് കാറിനകത്ത് കുടുങ്ങിപ്പോയി. ആന്ധ്രാപ്രദേശിൽ നിന്നു സ്റ്റീൽ കമ്പി കയറ്റി ബെംഗളൂരുവിലെ സുംഗദക ട്ടെയിലേക്ക് വരുകയായിരുന്നു ലോറി. ലോറിഡ്രൈവർ ദീപക്‌ യാദവിനെ പ്രതിചേർത്ത് രാജാ ജിനഗർ ട്രാഫിക് പോലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group