Home Featured കൊമ്ബിന്റെ നീളത്തില്‍ ഏഷ്യയിലെ നമ്ബര്‍ വണ്‍; ആനപ്രേമികള്‍ക്ക് നൊമ്ബരമായി ഭോഗേശ്വര ചരിഞ്ഞു- വീഡിയോ

കൊമ്ബിന്റെ നീളത്തില്‍ ഏഷ്യയിലെ നമ്ബര്‍ വണ്‍; ആനപ്രേമികള്‍ക്ക് നൊമ്ബരമായി ഭോഗേശ്വര ചരിഞ്ഞു- വീഡിയോ

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും നീളമുള്ള ആനക്കൊമ്ബുള്ള ആനയെന്ന വിശേഷണമുള്ള ഭോഗേശ്വര ചരിഞ്ഞു. ബന്ദിപ്പൂര്‍ – നാഗര്‍ഹോള കടുവ സങ്കേതങ്ങളിലായി ജീവിച്ച ഭോഗേശ്വര വനാതിര്‍ത്തിയിലെ ഗ്രാമിണര്‍ക്കും വനപാലകര്‍ക്കും സുപരിചിതനായായിരുന്നു. അന്‍പത്തിയഞ്ച് വയസായിരുന്നു.

ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിന് കീഴിലുള്ള നാഗളം വനപ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ആനയുടെ ജഡം കണ്ടെത്തിയത്. കബനി വനത്തിലെ ഭോഗേശ്വര ക്ഷേത്ര പരിസരത്താണ് ആന കഴിഞ്ഞിരുന്നത്. അങ്ങനെ വനാതിര്‍ത്തിയിലെ ഗ്രാമീണര്‍ കാട്ടാനയ്ക്ക് ഭോഗേശ്വരയെന്ന് പേരിട്ടു. കബനിയുടെ കരയില്‍ എന്നും ഭോഗേശ്വര ഉണ്ടാകും. ഭോഗേശ്വരയുടെ വിയോഗം ആനപ്രേമികള്‍ക്ക് നൊമ്ബരമായിരിക്കുകയാണ്.

വനം കാണാനെത്തുന്ന സഞ്ചാരികളുടെ ക്യാമറകള്‍ക്കും ഭോഗേശ്വര മടിക്കാതെ മുഖം കൊടുത്തു. നാഗളം വനപ്രദേശത്ത് ചരിഞ്ഞ നിലയില്‍ ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു. വനം വകുപ്പിന്റെ ആദരവുകളോടെയാണ് ഭോഗേശ്വരയുടെ സംസ്‌കാരം നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group