Home Featured ബെംഗളൂരു: കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ശിവമോഗ്ഗായിൽ

ബെംഗളൂരു: കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ശിവമോഗ്ഗായിൽ

ബെംഗളൂരു: ശിവമോഗ ജില്ലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ഉടൻ യാഥാർത്ഥ്യമാകും. 2024 ഓടെ 2.25 കി.മീ. നീളത്തിൽ സാഗർ താലൂക്കിൽ കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ശരാവതി കായലിനു കുറുകെ നിർമിക്കും. പദ്ധതിക്ക് 423 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സിഗപ്പൂരിൽ നിന്നോ തുമാരി മേഖലയിൽ നിന്നോ സാഗർ പട്ടണത്തിലെത്താൻ പ്രദേശവാസികൾക്ക് റോഡ് മാർഗം ഏകദേശം 80 കിലോമീറ്റർ സഞ്ചരിക്കണം. പാലം വരുന്നതോടെ ദൂരം പകുതിയായി കുറയും.പാലം ഇല്ലാത്തതിനാൽ, തുമാരി മേഖലയിലെ ഗ്രാമവാസികളും സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ സിഗപ്പൂർ ചൗഡേശ്വരി ക്ഷേത്രത്തിലെ ഭക്തരും ഒരു വലിയ കടത്തുവള്ളമാണ് ഗതാഗത മാർഗ്ഗമായി ഉപയോഗിച്ചിരുന്നത് .

ദിവസേന അയ്യായിരത്തോളം ഭക്തർ ക്ഷേത്രത്തിൽ എത്താറുണ്ടെന്നും ഉത്സവകാലത്ത് ഇത് 10,000 ആയി ഉയരുമെന്നും ക്ഷേത്രഭാരവാഹികൾ പറയുന്നു. ഇതുകൂടാതെ, അയ്യായിരത്തോളം കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഈ കടത്തു വെള്ളമാണ് ആശ്രയിക്കുന്നത്. എന്നിരുന്നാലും, ഈ സർവീസുകൾ പോലും വൈകുന്നേരം 6:30 ന് ശേഷം നിർത്തും. ഈ പാലം വരുന്നതോടെ ശരാവതി കായൽ മേഖലയിലെ കരൂർ ഹോബ്ലിയിലെ 40-ലധികം വില്ലേജുകളിലെ താമസക്കാർക്ക് പാലത്തിന്റെ പ്രയോജനം ലഭിക്കുന്നതാണ്

സോളാര്‍ സുനാമി ഉടന്‍, അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് വരും, ജനം കൂട്ടത്തോടെ കൊല്ലപ്പെടും; ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനങ്ങള്‍

ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പല സംഭവങ്ങളും പ്രവചിച്ച്‌ ലോക ശ്രദ്ധയാകര്‍ഷിച്ച സ്ത്രീയാണ് നോസ്ട്രഡാമസ് വുമണ്‍ എന്നറിയപ്പെടുന്ന ബാബ വംഗ.5079 ആകുമ്ബോള്‍ ലോകം അവസാനിക്കുമെന്ന് ബാബ പ്രവചിച്ചിട്ടുണ്ട്. 2023-നെ കുറിച്ചും അവര്‍ പ്രവചനം നടത്തിയിട്ടുണ്ട്. ആഗോള ആണവ സ്‌ഫോടനം വഴി വെച്ചേക്കാവുന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ വ്യതിചലനത്തെ കുറിച്ച്‌ ഭയപ്പെടുത്തുന്ന പ്രവചനമാണ് അവര്‍ നടത്തിയത്.

നാശം വിതച്ചേക്കാവുന്ന ഒരു സോളാര്‍ കൊടുങ്കാറ്റ്, ഇതിന്റെ അനന്തരഫലങ്ങളില്‍ ഒന്ന് മാത്രമാണ്. കോടിക്കണക്കിന് അണുബോംബുകള്‍ പോലെ ശക്തമായിരിക്കും സോളാര്‍ കൊടുങ്കാറ്റിന്റെ പ്രഭാവമെന്നാണ് വിശദീകരണം.

ലബോറട്ടറികളില്‍ മനുഷ്യക്കുഞ്ഞ് ജനിക്കും, അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വരാമെന്നെല്ലാം ബാബ പ്രവചിച്ചിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടേക്കാമെന്നാണ് അവരുടെ ഭയപ്പെടുത്തുന്ന പ്രവചങ്ങളിലൊന്ന്.

You may also like

error: Content is protected !!
Join Our WhatsApp Group