Home covid19 കോവിഡ് രണ്ടാം തരംഗം; കർണാടകയിലെ കൊടക് ജില്ലയിൽ ലോക്ക്ഡൗൺ ജൂലൈ 19 വരെ നീട്ടി

കോവിഡ് രണ്ടാം തരംഗം; കർണാടകയിലെ കൊടക് ജില്ലയിൽ ലോക്ക്ഡൗൺ ജൂലൈ 19 വരെ നീട്ടി

കൊവിഡിന്റെ രണ്ടാംതരംഗത്തിൽ രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കർണാടകയിലെ കൊടക് ജില്ലയിൽ ലോക്ക്ഡൗൺ ജൂലൈ 19 വരെ നീട്ടി. എല്ലാ ദിവസവും രാത്രി 9 മുതൽ രാവിലെ 6 വരെയും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തും. വെള്ളിയാഴ്ച രാത്രി 9 മുതൽ തിങ്കൾ രാവിലെ 6 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാ പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഈ പ്രദേശങ്ങളിലെ താമസക്കാർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ ഭരണകൂടം ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കൊടക് ജില്ലാ ഭരണകൂടം അറിയിച്ചു.ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമേ ജില്ലയിലെ താമസക്കാർക്ക് അവശ്യവസ്തുക്കൾ വാങ്ങാൻ അനുമതിയുള്ളൂവെങ്കിലും പുതിയ മാർഗനിർദ്ദേശങ്ങളിൽ ഈ മാനദണ്ഡത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്.മഴക്കാല-കാർഷിക ഉപകരണങ്ങൾ വിൽക്കുന്നവ ഉൾപ്പെടെയുള്ള കടകൾ തിങ്കളാഴ്ച മുതൽ വെള്ളി വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group