Home Featured ബർമുഡയിട്ട് കിലോമീറ്ററോളം നടന്ന് മോഷണം; ഒടുവിൽ ‘ബർമുഡ കള്ളൻ’ പിടിയിൽ, ഒറ്റയടിക്ക് തെളിഞ്ഞത് ഇരുപതോളം മോഷണകേസ്

ബർമുഡയിട്ട് കിലോമീറ്ററോളം നടന്ന് മോഷണം; ഒടുവിൽ ‘ബർമുഡ കള്ളൻ’ പിടിയിൽ, ഒറ്റയടിക്ക് തെളിഞ്ഞത് ഇരുപതോളം മോഷണകേസ്

by കൊസ്‌തേപ്പ്

കൊച്ചി: അമ്പതോളം മോഷണ കേസുകളിലെ പ്രതിയായ ബർമുഡ കള്ളൻ കുറുപ്പംപടിയിൽ പൊലീസ് പിടിയിൽ. ഇരിങ്ങോൾ മനക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ് പൊലീസ് പിടിയിലായത്. ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് ഇരുപതോളം മോഷണ കേസുകളാണ്. മൂന്നു മാസം മുമ്പ് വട്ടയ്ക്കാട്ട് പടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽ നിന്ന് 16 പവൻ സ്വർണ്ണവും, പണവും കവർന്ന കേസിലാണ് ഇയാൾ പിടിയിലാകുന്നത്.

എഴു വർഷമായി ഇരിങ്ങോളിലെ വിലാസത്തിൽ ഒറ്റയ്ക്കാണ് താമസം. ഈ കാലയളവിൽ പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. മോഷണം നടത്തേണ്ട വീട് ജോസ് മാത്യു നേരത്തെ കണ്ട് വയ്ക്കും. ആൾത്താമസമുള്ള സമ്പന്നരുടെ വീടാണ് ഇയാൾ തിരഞ്ഞെടുക്കുക. ബർമുഡ ധരിച്ച് നാലു കിലോമീറ്ററോളം നടന്ന് മോഷണം നടത്തി അത്രയും ദൂരം തിരിച്ചു നടന്നു പോവുകയാണ് രീതി.

മുപ്പതോളം കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂൺ കൃഷി നടത്തുകയാണെന്നാണ് ഇയാൾ ആളുകളോട് പറഞ്ഞിരുന്നത്. എ എസ് പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ മാരായ എം കെ സജീവ് (കുറുപ്പംപടി) ആർ രഞ്ജിത് (പെരുമ്പാവൂർ) എ എസ് ഐമാരായ അബ്ദുൾ സത്താർ, ജോബി ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് കുര്യാക്കോസ്, അബ്ദുൾ മനാഫ്, എം എം സുധീർ, എം ബി സുബൈർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

മുഖ്യമന്ത്രിക്കെതിരെ ‘പേ സിഎം’ കാമ്ബയിന്‍; ഡി കെ ശിവകുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെയുള്ള ‘പേസിഎം’ ക്യാമ്ബയിനുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബി കെ ഹരിപ്രസാദ്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രിയങ്ക ഖാഡ്‌ഗെ തുടങ്ങിയ നേതാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. പൊതുമരാമത്ത് ജോലികള്‍ക്ക് സര്‍ക്കാര്‍ 40% കമ്മീഷന്‍ വാങ്ങുന്നു എന്ന ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പേസിഎം പോസ്റ്ററുകള്‍. ഇ വാലറ്റായ ‘പേടിഎമ്മി’നോട് സാദൃശ്യമുള്ളതാണ് ‘പേസിഎം’ എന്ന വാചകത്തോടുകൂടി ക്യുആര്‍ കോഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്ററുകള്‍. ഇവ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘40% ഇവിടെ സ്വീകരിക്കുന്നു’ എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റര്‍. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്ബോള്‍ ‘40% സര്‍ക്കാര’ എന്ന സൈറ്റിലേക്കാണ് പോവുന്നത്. കുറച്ച്‌ ദിവസം മുമ്ബാണ് സൈറ്റ് നിലവില്‍വന്നത്.

സര്‍ക്കാര്‍ ജോലിക്കും ബിജെപി. സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. കെട്ടിട നിര്‍മ്മാതാക്കളോടും കോണ്‍ട്രാക്ടര്‍മാരോടുമെല്ലാം സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയാകുകയാണ്. എന്നാല്‍, അടിസ്ഥാനരഹിതമായ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നും അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രതികരണം. തനിക്കെതിരെ തെരുവുകളില്‍ പതിച്ചത് തിന്മയുടെ പോസ്റ്ററാണെന്നും ബൊമ്മ പ്രതികരിച്ചിരുന്നു.

‘തിന്മയുടെ ഡിസൈനാണത്. അവരുടെ പക്കല്‍ തെളിവുകളൊന്നുമില്ല. രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണത്. തെളിവ് ഹാജരാക്കാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്. അവരുടെ (കോണ്‍ഗ്രസ്) ഭരണകാലത്ത് നിരവദി അഴിമതികളുണ്ടായിരുന്നല്ലോ, അതൊക്കെ പരിശോധിക്കണോ’ ബൊമ്മെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group