ബെംഗളൂരു: ബിഎംടിസി ബസുകളുടെ തൽസമയ വിവരങ്ങൾ അറിയാനുള്ള എൽഇഡി ഡിസ്പ്ലേ ബോർഡ് 500 ബസ് ഷെൽറ്ററുകളിൽ സ്ഥാപിക്കുന്നു. 2 മാസം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ചില ബസ് ഷെൽറ്ററുകളിൽ ലൈവ് ഇൻ ബസ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. റൂട്ട് നമ്പർ, പോകുന്ന സ്ഥലം, ബസുകൾ എത്താനെടുക്കുന്ന സമയം എന്നിവയാണ് ഇംഗ്ലിഷ്, കന്നഡ ഭാഷകളിൽ ബോർഡിൽ പ്രദർശിപ്പിക്കുന്നത്.
ബസുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം (ഐടിഎസ്) ഉപയോഗിച്ചാണ് ബസ് സ്റ്റോപ്പുകളിൽ തൽസമയ വിവരം ലഭ്യമാക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നവീകരിച്ച ബസ് ഷെൽറ്ററുകളിലാണ് എൽഇഡി ബോർഡുകൾ സ്ഥാപിക്കുന്നത്. പരസ്യബോർഡുകൾ സ്ഥാപിക്കുന്ന ഏജൻസി തന്നെ എൽഇഡി ബോർഡുകളുടെ പരിപാലന ചുമതലയും നിർവഹിക്കണം.
പലസ്തീനെ പിന്തുണച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതിന് കർണാടകയിൽ ഒരാൾ കസ്റ്റഡിയിൽ
കർണാടകയിലെ വിജയനഗർ ജില്ലയിൽ പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതിന് ആലം പാഷ എന്ന 20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്പേട്ടിലെ ചില വ്യക്തികൾ പലസ്തീനിന് പിന്തുണ നൽകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഹോസ്‌പേട്ടിലെ ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള “ദേശവിരുദ്ധ” വീഡിയോകൾ അവർ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയാതായി പോലീസ് പറഞ്ഞു. ഇത്തരം വീഡിയോകൾ കൂടുതൽ പ്രചരിക്കുന്നത് തടയാനാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ആലം പാഷയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.