Home Featured കന്നഡയ്ക്ക് സീക്വല്‍-പ്രീക്വലുകളുടെ കാലം; രണ്ടാം ഭാഗം ഒരുങ്ങുന്നത് എട്ട് സിനിമകള്‍ക്ക്

കന്നഡയ്ക്ക് സീക്വല്‍-പ്രീക്വലുകളുടെ കാലം; രണ്ടാം ഭാഗം ഒരുങ്ങുന്നത് എട്ട് സിനിമകള്‍ക്ക്

കന്നഡ സിനിമയ്ക്ക് സീക്വല്‍-പ്രീക്വലുകളുടെ വര്‍ഷമാണ് 2023. ചില സിനിമകളുടെ രണ്ടാം ഭാഗത്തിനായാണ് കാത്തിരിക്കുന്നത് എങ്കില്‍ മറ്റുചില സിനിമകളുടെ മൂന്നാം ഭാഗമാണ് വരാനിരിക്കുന്നത്.ഏകദേശം എട്ട് സിനിമകളാണ് കന്നഡയില്‍ രണ്ടാം ഭാഗത്തിനൊരുങ്ങുന്നത്. അതില്‍ ബിഗ് ബജറ്റ്-കോമേഷ്യല്‍ സിനിമകളാണ് ഏറ്റവുമധികം.

കാന്താര 2:റിഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച്‌ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ചിത്രമാണ് ‘കാന്താര’. തുടക്കത്തില്‍ സാധരണയിലും താഴെ കാണികള്‍ മാത്രമുണ്ടായിരുന്ന സിനിമ ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ചര്‍ച്ചയാകുന്നതും മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തുന്നത്. സിനിമയുടെ രണ്ടാം ഭാഗം പ്രീക്വലായാണ് എത്തുക. ചിത്രത്തിന്റെ തിരക്കഥയെഴുത്ത് പുരോഗമിക്കുകയാണ് എന്നും ഈ വര്‍ഷം രണ്ടാം പാദത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

ശിവജി സൂറത്ത്കല്‍ 2:ആകാശ് ശ്രീവത്സ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് ‘ശിവജി സൂറത്ത്കല്‍’. ആദ്യ ഭാഗം പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സീക്വല്‍ എത്തുന്നതായുള്ള വിവരം അറിയിച്ചത്. ഒരു കുറ്റാന്വേഷകന്റെ കഥയാണ് ശിവജി സൂറത്ത്കല്‍ പറയുന്നത്. ആദ്യ ഭാഗത്തില്‍ പ്രാധന വേഷം കൈകാര്യം ചെയ്ത രമേശ് അര്‍വിന്ദ് തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുക. ശിവജി സൂറത്ത്കല്‍ 2 ആടുത്ത മാസം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബെല്‍ ബോട്ടം 2:ഒരു ക്രൈം-കോമഡി ത്രില്ലറായി ഒരുങ്ങിയ ചിത്രമാണ് ‘ബെല്‍ ബോട്ടം’. റിഷബ് ഷെട്ടിയാണ് ചിത്രത്തിലെ പ്രധാന വേഷമായ അന്വേഷണ ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നത്. മറ്റൊരു ദുരൂഹമായ കേസിന്റെ കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ പുരോഗമന ഘട്ടത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തിനേക്കാള്‍ പത്ത് മടങ്ങ് മികച്ചാതായാണ് രണ്ടാം ഭാഗം ഒരുക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ഭൈരതി രണഗല്‍:നര്‍ത്തന്‍ സംവിധാനം ചെയ്ത ‘മുഫ്തി’ എന്ന ചിത്രത്തിന്റെ പ്രീക്വലായാണ് ‘ഭൈരതി രണഗല്‍’ എത്തുന്നത്. ആദ്യ ഭാഗത്തില്‍ ഭൈരതി രണഗല്‍ എന്ന കഥാപാത്രമായെത്തിയത് ശിവ രാജ്കുമാറാണ്. ഭൈരതിയുടെ മുന്‍കാല ജീവിതമാണ് പ്രീക്വല്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലവ് മോക്ക്ടെയില്‍ 3:ഡാര്‍ലിങ് കൃഷ്ണയും മിലന നാഗരാജും പ്രാധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ലവ് മോക്ക്ടെയില്‍’. റോം-കോം ചിത്രമായെത്തിയ ലവ് മോക്ക്ടെയിലിന്റെ മൂന്നാം ഭാഗമാണ് ഇനിയെത്താനുള്ളത്. ജൂണ്‍/ ജൂലൈ മാസങ്ങളിലായി ചിത്രീകരണം ആരംഭിക്കും.

കെജിഎഫ് 3:ഇന്ത്യന്‍ പ്രേക്ഷകരൊട്ടാകെ കാത്തിരിക്കുന്ന കന്നഡ സിനിമയാണ് പ്രശാന്ത് നീലിന്റെ കെജിഎഫ് 3. ആദ്യ രണ്ട് ഭാഗങ്ങള്‍ ബോക്സ് ഓഫീസിലുണ്ടാക്കിയ ചലനം മൂന്നാം ഭാഗത്തിലും പ്രതീക്ഷിക്കാം. കെജിഎഫ് 2-ന്റെ ഒന്നാം വാര്‍ഷികത്തിലാണ് മൂന്നാം ഭാഗത്തിന്റെ അപ്ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

ബീര്‍ബല്‍ 2:ബീര്‍ബല്‍ -2 ന്റെ തിരക്കഥാ ജോലികള്‍ നടന്നുവരികയാണെന്നാണ് സംവിധായകന്‍ എം ജി ശ്രീനിവാസ് കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവില്‍ ശിവരാജ്കുമാറിനെ നായാകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ഇതോടൊപ്പമാണ് ബീര്‍ബല്‍ 2വും ഒരുക്കുന്നത്.

കബ്സ 2: കബ്‌സയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാരചന ആരംഭിച്ചിരിക്കുകയാണ്. രണ്ടാം ഭാഗത്തില്‍ പുതിയ താരനിരയാകുമെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തിനേക്കാളും കബ്‌സ 2 വലിയ രീതിയില്‍ ചിത്രീകരിക്കാനാണ് പദ്ധിതിയെന്ന് സംവിധായകന്‍ മുന്‍പ് അറിയിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group