Home Featured മുൻകൂർ വിസ വേണ്ട,പാസ്പോർട്ടുണ്ടോ? ഇന്ത്യക്കാർക്ക് പോകാം ഈ 60 രാജ്യങ്ങളിൽ

മുൻകൂർ വിസ വേണ്ട,പാസ്പോർട്ടുണ്ടോ? ഇന്ത്യക്കാർക്ക് പോകാം ഈ 60 രാജ്യങ്ങളിൽ

കൊവിഡ് കാലഘട്ടത്തിലെ യാത്രാ വിലക്കുകളെല്ലാം ഏറെക്കുറെ നീങ്ങിക്കഴിഞ്ഞു. ഇനി പഴയപോലെ തന്നെയുള്ള യാത്രകളുടെ സമയമാണ്. ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് അനുസരിച്ച് ലോകത്തെ അറുപത് രാജ്യങ്ങളാണ് സാധുവായ ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള ഒരു ഇന്ത്യൻ പൗരന് മുൻകൂർ വിസയില്ലാതെ അവരുടെ രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്.

മുൻകൂർ വിസയില്ലാതെ പാസ്പോർട്ട് ഉടമകൾക്ക് പോകുവാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ച് ലോക പാസ്പോർട്ടുകളെ റാങ്ക് ചെയ്യുന്ന സൂചികയാണ് ഹെൻലി ഇൻഡക്സ്. ഈ പട്ടികയിൽ 193 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ നല്കുന്ന ജപ്പാൻ പാസ്പോർട്ട് ഒന്നാമതെത്തി.

സിംഗപ്പൂരും ദക്ഷിണ കൊറിയയും 192 സ്കോറുമായി രണ്ടാം സ്ഥാനത്താണ്. സൂചിക അനുസരിച്ച് ആദ്യ 10 രാജ്യങ്ങളിൽ ജർമ്മനി, സ്പെയിൻ, ഇറ്റലി, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഫിൻലാൻഡ്, ലക്സംബർഗ്, ഇറ്റലി, ഓസ്ട്രിയ, ഡെൻമാർക്ക്, ഫ്രാൻസ്, അയർലൻഡ്,ഓസ്ട്രേലിയ, കാനഡ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക

1. കുക്ക് ദ്വീപുകൾ

2. ഫിജി

3. മാർഷൽ ദ്വീപുകൾ

4. മൈക്രോനേഷ്യ

5. നിയു

6. പലാവു ദ്വീപുകൾ

7. സമോവ

8. തുവാലു

9. വാനുവാട്ടു

10. ഇറാൻ

11. ജോർദാൻ

12. ഒമാൻ

13. ഖത്തർ

14. അൽബേനിയ

15. സെർബിയ

16. ബാർബഡോസ്

17. ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ

18.ഡൊമിനിക്ക

19. ഗ്രനേഡ

20. ഹെയ്തി

21. ജമൈക്ക

22. മോണ്ട്സെറാറ്റ്

23. സെന്റ് കിറ്റ്സ് ആൻഡ് നെവിസ്.

24. സെന്റ് ലൂസിയ

25.സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്

26. ട്രിനിഡാഡ് ആൻഡ് ടൊബാഗോ

27. ഭൂട്ടാൻ

28. കംബോഡിയ

29. ഇന്തോനേഷ്യ

30. ലാവോസ്

31. മക്കാവോ (SAR ചൈന)

32.മാലിദ്വീപ്

33. മ്യാൻമർ

34.നേപ്പാൾ

35.ശ്രീലങ്ക

36. തായ്ലൻഡ്

37.തിമോർ-ലെസ്റ്റെ

38. ബൊളീവിയ

39. എൽ സാൽവഡോർ

40. ബോട്സ്വാന

41. ബുറുണ്ടി

42. കേപ് വെർഡെ ദ്വീപുകൾ

43.കൊമോറോ ദ്വീപുകൾ

44. എത്യോപ്യഗാബോൺ

45.ഗാബോൻ

46. ഗിനിയ-ബിസാവു

47.മഡഗാസ്കർ

48.മൗറീഷ്യസ്

49. മൗറിറ്റാനിയ

50.മൊസാംബിക്ക്

51.റുവാണ്ട

52. സെനഗൽ

53.സീഷെൽസ്

54. സിയറ ലിയോൺ

55. സൊമാലിയ

56.ടാൻസാനിയ

57. ടോഗോ

58. ടുണീഷ്യ

59. ഉഗാണ്ട

60. സിംബാബ്വെ

You may also like

error: Content is protected !!
Join Our WhatsApp Group