Home Featured ഈദ്-ഇൽ-മിലാദ്: ബെംഗളൂരുവിൽ നാളെ മദ്യവിൽപ്പന നിരോധനം ഏർപ്പെടുത്തി

ഈദ്-ഇൽ-മിലാദ്: ബെംഗളൂരുവിൽ നാളെ മദ്യവിൽപ്പന നിരോധനം ഏർപ്പെടുത്തി

ഈദ്-ഇ-മിലാദ്-ഉൻ-നബി ആഘോഷങ്ങളും ഘോഷയാത്രയും കണക്കിലെടുത്ത് ഈസ്റ്റ് ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ ഞായറാഴ്ച ബെംഗളൂരു പോലീസ് ഒരു ദിവസത്തെ മദ്യം നിരോധനം ഏർപ്പെടുത്തി. എന്നാൽ, പ്രദേശത്തെ ക്ലബ്ബുകൾക്കും പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും നിരോധനം ബാധകമല്ല. ഹെന്നൂർ, ഗോവിന്ദപുര, കെജി ഹള്ളി, എന്നിവിടങ്ങളിൽ വരുന്ന പ്രദേശങ്ങളിൽ ഒക്ടോബർ 9 ന് മദ്യവിൽപ്പന നിരോധിച്ചുകൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണർ സി എച്ച് പ്രതാപ് റെഡ്ഡി ഉത്തരവിറക്കി.

ഡിജെ ഹള്ളി, പുൽകേശിനഗർ, ശിവാജിനഗർ, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതിനഗർ പോലീസ് സ്റ്റേഷൻ പരിധികളിലും നിരോധനം ബാധകമാണ്. ഈദ്-ഇ-മിലാദ് പ്രമാണിച്ച് ഘോഷയാത്രകൾ സംഘടിപ്പിക്കുമെന്നും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ടെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്ത് ഒക്ടോബര്‍ ഒമ്ബത് മുതല്‍ 11വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒമ്ബത് മുതല്‍ 11വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല.

മിലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു

You may also like

error: Content is protected !!
Join Our WhatsApp Group