Home Featured ബെംഗളൂരു: നഗരത്തിൽ ഇന്ന് മുതൽ മദ്യ നിരോധനം ഏർപ്പെടുത്തി.

ബെംഗളൂരു: നഗരത്തിൽ ഇന്ന് മുതൽ മദ്യ നിരോധനം ഏർപ്പെടുത്തി.

ബെംഗളൂരു: ഇന്ന് വൈകിട്ട് 6 മുതൽ വോട്ടെടുപ്പ് ദിനമായ 10 ന് രാത്രി 12 വരെ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.58,545 പ്ലിങ് സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷാ ഒരുക്കാനായി 84,119 പോലീസുകാരെയാണ് നിയോഗിക്കുന്നത്.

ട്രെയിന്‍ സമയത്തില്‍ മാറ്റം

റയില്‍പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ആണിത്.

ഇന്നും 15നും വൈകി പുറപ്പെടുന്ന ട്രെയിനുകള്‍:തിരുവനന്തപുരം- വെരാവല്‍ വീ‌ക്‌ലി എക്സ്പ്രസ് (16344) വൈകിട്ട് 3.45നു പകരം രാത്രി 7.4ന്, കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് (16316) വൈകിട്ട് 4.45നു പകരം രാത്രി 8ന്, തിരുവനന്തപുരം-ഷാലിമാര്‍ ബൈവീ‌ക്‌ലി സൂപ്പര്‍ ഫാസ്റ്റ് (22641) വൈകിട്ട് 4.55നു പകരം രാത്രി 10.15ന്, എറണാകുളം – കാരയ്ക്കല്‍ എക്സ്പ്രസ് (16188) രാത്രി 10.30നു പകരം രാത്രി 11.50ന്, കൊച്ചുവേളി-യശ്വന്ത്പുര ബൈവീക്‌ലി എക്സ്പ്രസ് (12258) വൈകിട്ട് 5നു പകരം രാത്രി 8.10ന്, തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (12696) വൈകിട്ട് 5.15നു പകരം 6.45ന്.

ഇന്നും 15നും ഉള്ള എറണാകുളം -ഗുരുവായൂര്‍ എക്സ്പ്രസ് (06448) പൂര്‍ണമായി റദ്ദാക്കി. കൊല്ലം-എറണാകുളം മെമു (06442) 31 വരെ 11 ദിവസം ഭാഗികമായി റദ്ദാക്കി. 10, 12, 14,17,19, 21, 22, 24, 26 ,28, 29, 31 എന്നീ തീയതികളിലാണു മെമു ഭാഗികമായി റദ്ദാക്കിയത്. എറണാകുളം – കൊല്ലം മെമു (06441) മേയ് 30 കായംകുളം വരെ മാത്രമാകും സര്‍വീസ്.

ഇന്നും 15നും ഭാഗികമായി യാത്ര ചെയ്യുന്ന ട്രെയിനുകള്‍: നിലമ്ബൂര്‍ റോഡ്- കോട്ടയം (16325) അങ്കമാലി വരെ, കണ്ണൂര്‍ – എറണാകുളം എക്സ്പ്രസ് (16306) തൃശൂര്‍ വരെ, തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി (16342) എറണാകുളം വരെ, പുനലൂര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് (16327) കോട്ടയം വരെ. ഇന്നത്തെ ചെന്നൈ- ഗുരുവായൂര്‍ (16127) കോട്ടയം വഴിയാക്കി. ആലപ്പുഴ ഒഴിവാക്കിയതിനാല്‍ പകരം കോട്ടയത്തു സ്റ്റോപ്പ് അനുവദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group