ബംഗളൂരു: കർണാടകയിൽ കോളജ് വിദ്യാർഥികൾ ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത് വിവാദമായ പശ്ചാത്തലത്തിൽ ഒരു കോളജ് വിദ്യാർഥി അറസ്റ്റിൽ.വിദ്യാർഥികൾക്കിടയിൽ നടത്തിയ ലിപ്പ് ലോപ്പ് ചലഞ്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.
ദക്ഷിണ കനഡയിലെ പ്രമുഖ കോളജിലെ വിദ്യാർഥികളാണ് ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത്. സ്വകാര്യ വസതിയിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽ കോളജിലെ ആൺകുട്ടിയും പെൺകുട്ടിയും ലിപ്പ് ലോക്ക് ചലഞ്ചിൽ ഏർപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. മറ്റു വിദ്യാർഥികൾ ഇവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
സംഘടിപ്പിക്കുകയായിരുന്നുവെന്ന് കോളജ്വിദ്യാർഥികൾ ലിപ്പ് ലോക്ക് ചലഞ്ച് വൃത്തങ്ങൾ പറയുന്നു. കോളജ് യൂണിഫോം ധരിച്ച് കൊണ്ടാണ് ഇവർ മത്സരത്തിൽ പങ്കെടുത്തത്. വീഡിയോ വൈറലായതോടെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ചലഞ്ചിൽ പങ്കെടുത്ത ആൺകുട്ടിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥികൾ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. മയക്കുമരുന്ന്ഉപയോഗിച്ചിരുന്നുവോ എന്നതടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.