Home Featured കര്‍ണാടകയിലെ ‘സിംഹം’; കെ. അണ്ണാമലൈ തമിഴ്നാട്ടില്‍ പൂര്‍ണശോഭയോടെ താമര വിരിയിക്കുമോ?

കര്‍ണാടകയിലെ ‘സിംഹം’; കെ. അണ്ണാമലൈ തമിഴ്നാട്ടില്‍ പൂര്‍ണശോഭയോടെ താമര വിരിയിക്കുമോ?

കര്‍ണാടകയിലെ ‘സിംഹം’ എന്ന് ഒരിക്കല്‍ വിളിക്കപ്പെട്ടിരുന്ന ഐപിഎസ് ഓഫീസറായ കെ. അണ്ണാമലൈ ( K. Annamalai) 2020ല്‍ ബിജെപിയില്‍ (BJP) ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.എഐഎഡിഎംകെയും ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധം നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ (Tamilnadu) അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകുകയാണ്.

ദ്രാവിഡ പ്രത്യയശാസ്ത്രത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും സംസാരിച്ചും, രേഖകള്‍ സഹിതം അഴിമതി പ്രചാരണങ്ങള്‍ ഉന്നയിച്ചും കോയമ്ബത്തൂര്‍ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനത്തിലെ തമിഴ്നാട് പോലീസിന്റെ വീഴ്ച ഉയര്‍ത്തിക്കാട്ടിയുള്ള അണ്ണാമലൈയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അഴിമതിയെ ലക്ഷ്യം വയ്ക്കുന്നതിനുമായി അണ്ണാമലൈ ബി.ജെ.പിയുടെ രാഷ്ട്രീയ രീതികളും മാറ്റി.

കര്‍ണാടകയിലെ ഉഡുപ്പി, ചിക്കമംഗളൂരു തുടങ്ങിയ പ്രദേശങ്ങളിലെ വര്‍ഗീയ സമവാക്യം എന്താണെന്ന് അണ്ണാമലൈ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവും ലക്ഷ്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ദ്രാവിഡ മണ്ണിന് അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിച്ച മാതൃകയാണ് അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ഉപയോഗിക്കുന്നത്. താഴേത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക, ബിജെപിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുക, നിയമസഭയില്‍ മികച്ച പ്രാതിനിധ്യം കൊണ്ടുവരിക എന്നീ അജണ്ടയോട് കൂടിയാണ് ദേശീയ നേതൃത്വം സംസ്ഥാനത്തെ ബി.ജെ.പി.യുടെ കടിഞ്ഞാണ്‍ അണ്ണാമലൈക്ക് കൈമാറിയത്.

ദ്രാവിഡ മൂല്യങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്ത് കാവി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ തമിഴ്നാട് രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണകള്‍ക്ക് പുറമെ, പൂര്‍ണ ഭൂരിപക്ഷത്തോടെ ബി.എസ്. യെദ്യൂരപ്പ ബിജെപിയെ അധികാരത്തിലെത്തിച്ച രീതിയെക്കുറിച്ച്‌ മനസിലാക്കാനും ബിജെപി യിലെ ഒരു മുതിര്‍ന്ന് നേതാവ് അണ്ണാമലൈയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള് പുറത്തു വന്നിരുന്നു.

ദ്രാവിഡവാദം സാമൂഹിക നീതിയാണെന്നും എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തുന്നതാണെന്നും ബിജെപി വിശ്വസിക്കുന്നതായി തമിഴ്‌നാട്ടിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞിരുന്നു. “സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതാണ് ദ്രാവിഡവാദം,” അദ്ദേഹം പറഞ്ഞു.

അതേസമയം, തമിഴ്‌നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ജയലളിതയുടെ മരണം, കോയമ്ബത്തൂര്‍ സ്ഫോടനം എന്നിവയെക്കുറിച്ചുള്ള അറുമുഖസ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഐഎഡിഎംകെ പ്രതികരിക്കാത്തതും ബി.ജെ.പി. ആയുധമാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളില്‍ ബിജെപി ശക്തമായി പ്രതികരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുന്നതായിട്ടാണ് ബിജെപി പറയുന്നത്. ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും തമ്മിലുള്ള അധികാര തര്‍ക്കം വലിയ ചര്‍ച്ചാ വിഷയമായിരിന്നു. ഇത് എല്ലാം തമിഴ്‌നാട്ടില്‍ ബിജെപിക്ക് അനുകൂല സാഹചര്യമാണ് ഒരുക്കിയത്. അണ്ണാമലൈയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന, ബിജെപിയിലെ മുതിര്‍ന്ന നേതാക്കന്മാരുടെ ഇടയില്‍ അദ്ദേഹത്തിന് വലിയ സ്ഥാനം നേടിക്കൊടുത്തു.

രാജ്യത്തിന്റെ എല്ലാ കോണിലും ബിജെപിയുടെ മുഖ്യമായി പ്രധാനമന്ത്രി മോദിയെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന പാര്‍ട്ടി അണ്ണാമലൈക്ക് പ്രത്യേക ശ്രദ്ധ നല്‍കി. അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാനായി. എന്നാല്‍ 2021 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം പിടിച്ചെടുക്കാനായില്ല. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അണ്ണാമലൈ മികച്ച പ്രകടം കാഴ്ച വെച്ചിരുന്നു.

അണ്ണാഡിഎംകെ-ബിജെപി സഖ്യമാണ് നിയമസഭയില്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ നാല് സീറ്റികള്‍ ബിജെപി സ്വന്തമാക്കിയിരുന്നു. തുടര്‍ന്നുള്ള തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് കേന്ദ്ര നേതൃത്വത്തെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്.

1,374 കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും 2,843 മുനിസിപ്പല്‍ വാര്‍ഡുകളിലും 7,621 ടൗണ്‍ പഞ്ചായത്ത് സീറ്റുകളിലും ബിജെപി മത്സരിക്കുകയും 5.4 ശതമാനം വോട്ട് ഷെയറോടെ മൊത്തം 308 സീറ്റുകള്‍ നേടുകയും ചെയ്തു. ഇത് അണ്ണാമലൈക്ക് ദേശീയ നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു. തമിഴ്‌നാട്ടിലെ ഈ നേട്ടം അണ്ണാമലൈക്കും പ്രധാനമന്ത്രിക്കിടയിലും വലിയൊരു സൗഹൃദമാണ് ഉണ്ടാക്കിയത്.

പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ അണ്ണാമലൈയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം. വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ താമര പൂര്‍ണ ശോഭയോടെ വിരിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് മികച്ച അംഗീകാരം ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group