ദില്ലി:ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ലിങ്ക്ഡ്‌ഇന്‍. ഉദ്യോഗാര്‍ത്ഥികളെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്‌ഇന്‍ 716 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്.അധികച്ചെലവ് കുറച്ച് കമ്ബനി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആണ് പിരിച്ചുവിടലുകള്‍ എന്നാണ് സൂചന. ലിങ്ക്ഡ്‌ഇന്‍ നടത്തുന്ന രണ്ടാംഘട്ട പിരിച്ചുവിടലാണ് ഇത് .ജോലി തേടുന്നവര്‍ക്ക് ഒരാശ്വാസമാണ് ലിങ്ക്ഡ്‌ഇന്‍. പുതിയ ജോലികള്‍ കണ്ടെത്തുന്നതിനും റിക്രൂട്ടര്‍മാരുമായി കണക്റ്റുചെയ്യാനും ഉപയോക്താക്കളെ ഈ പ്ലാറ്റ്‌ഫോം സഹായിക്കും.
ഫെബ്രുവരിയില്‍ നടത്തിയ ആദ്യ റൗണ്ട് പിരിച്ചുവിടലുകള്‍ പ്രധാനമായും ബാധിച്ചത് റിക്രൂട്ടിംഗ് ടീമിനെയാണ്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്‌ഇനില്‍ ഏകദേശം 20,000 ജീവനക്കാരുണ്ട്. കഴിഞ്ഞ രണ്ട് പാദങ്ങളായി വരുമാനം വര്‍ധിച്ചിട്ടും തൊഴിലാളികളെ പിരിച്ചുവിടാന്‍ കമ്ബനി തീരുമാനിച്ചത് ശ്രദ്ധേയമാണ്. ചൈന കേന്ദ്രീകരിച്ചുള്ള ഇന്‍കരിയര്‍ എന്ന ആപ്പ് ലിങ്ക്ഡ്‌ഇന്‍ അടച്ചുപൂട്ടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
2023 ഓഗസ്റ്റ് 9 വരെ ആപ്പ് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ മെയിന്‍ലാന്‍ഡ് പ്രൊഫഷണലുകളെ ജോലി കണ്ടെത്തുന്നതിനും കമ്ബനികള്‍ ചൈനയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിന് 2021 ഡിസംബറില്‍ ആണ് ലിങ്ക്ഡ്‌ഇന്‍ ഇന്‍കരിയര്‍ ആപ്പ് ആരംഭിച്ചത്. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇത് സൗജന്യമായി ലഭ്യമായിരുന്നു.ഹോളോലെന്‍സ്, എക്‌സ്‌ബോക്‌സ് തുടങ്ങിയ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളും ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതായാണ് സൂചന.
ചാറ്റ്ജിപിടി ഉപയോഗിച്ച് വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
ചാറ്റ്ജിപിടി സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രെയിന്‍ അപകടത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍.ചൈനയിലെ വടക്കുപടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലെ ഹോംഗ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് ചൈനീസ് പൊലീസ് വ്യക്തമാക്കി. ഇത്തരമൊരു സംഭവത്തില്‍ ആദ്യത്തെ അറസ്റ്റാണിത്.ഏപ്രില്‍ 25 ന് ലോക്കല്‍ ട്രെയിന്‍ അപകടത്തില്‍ ഒമ്ബത് പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വ്യാജ വാര്‍ത്ത സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന മാധ്യമത്തിന്റെ പേരിലായിരുന്നു വാര്‍ത്ത നല്‍കിയത്.
ബ്ലോഗ് ശൈലിയിലുള്ള പ്ലാറ്റ് ഫോമായ ബൈജിയാഹാവോയില്‍ 20-ലധികം അക്കൗണ്ടുകള്‍ ഒരേസമയം ലേഖനം പോസ്റ്റ് ചെയ്തതായി കോങ്ടോംഗ് കൗണ്ടിയിലെ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഏകദേശം 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഇയാള്‍ ഉപയോഗിച്ച കമ്ബ്യൂട്ടറും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.
സാധാരണഗതിയില്‍ പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ചാറ്റ്ജിപിടി സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് ബീജിംഗിലെ പൊലീസ് പൊതുജനങ്ങള്‍ക്ക് പ്രത്യേകം മുന്നറിയിപ്പ് നല്‍കിയതായി ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.