Home Featured ‘അപമാനിക്കുന്നവരോട് തോന്നാറുള്ളത് സഹതാപം മാത്രം’; കെ ആര്‍ നാരായണന്റെ വാക്കുകള്‍ പങ്കുവച്ച് ലിജോ ജോസ് പെല്ലിശേരി

‘അപമാനിക്കുന്നവരോട് തോന്നാറുള്ളത് സഹതാപം മാത്രം’; കെ ആര്‍ നാരായണന്റെ വാക്കുകള്‍ പങ്കുവച്ച് ലിജോ ജോസ് പെല്ലിശേരി

by കൊസ്‌തേപ്പ്

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ചിത്രവും ഉദ്ധരണിയും പങ്കുവച്ചുകൊണ്ടുള്ള സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരെ വിദ്യാര്‍ത്ഥി സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്. അധിക്ഷേപത്തിനെതിരായ കെ ആര്‍ നാരായണന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഉദ്ധരണിയാണ് ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവച്ചിരിക്കുന്നത്. ആരെങ്കിലും എന്നെ അപമാനിച്ചാല്‍ എനിക്കവരോട് തോന്നുക അനന്തമായ സഹതാപം മാത്രമാണെന്ന കെ ആര്‍ നാരായണന്റെ വാക്കുകളാണ് പോസ്റ്റിലുള്ളത്.

ജാതി വിവേചനം, സംവരണ അട്ടിമറി, ഇ-ഗ്രാന്റ് നല്‍കുന്നത് വൈകല്‍, ഭൗതിക സാഹചര്യം ഇല്ലായ്മ തുടങ്ങി നീറുന്ന പല പ്രശ്‌നങ്ങളാണ് കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലൂടെ ഉയര്‍ത്തികാണിക്കുന്നത്. രണ്ടാഴ്ചയായി വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ തന്നെയാണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ താത്ക്കാലിക തൊഴിലാളികളെ വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്ഥാപനത്തിലെ ജാതി വിവേചനത്തിനെതിരെ ചര്‍ച്ചകളും പ്രതിഷേധവും ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ശങ്കര്‍ മോഹന് അനുകൂലമായ നിലപാടെടുത്തെന്ന് ചൂണ്ടിക്കാട്ടിയും വിദ്യാര്‍ത്ഥികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ആഷിഖ് അബു, മഹേഷ് നാരായണന്‍, ജിയോ ബേബി, ബിജിപാല്‍, കമല്‍ കെ എം, ഷഹബാസ് അമന്‍ എന്നിവരും വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

പതിനാറുകാരിയെ പീഡിപ്പിച്ച 73 കാരനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

ബെംഗളൂരു: പതിനാറുകാരിയെ പീഡിപ്പിച്ച 73 കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിയാണ് ബെംഗളൂരുവില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ഉണങ്ങാനിട്ടിരുന്ന യൂണിഫോം എടുക്കാന്‍ പെണ്‍കുട്ടി ടെറസിലേക്ക് പോയ സമയത്താണ് സംഭവം. ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലില്‍, ഇയാളുടെ വീട്ടില്‍നിന്ന് കുട്ടിയെ കണ്ടെത്തി.

രോഷാകുലരായ വീട്ടുകാര്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൂന്ന് കുടുംബാംഗങ്ങളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group