ബംഗളുരു: പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം കണ്ടത്തിയതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട ഗോരഗുണ്ടെപാളയ മേൽപാലത്തിൽ 3 ദിവസത്തിനുള്ളിൽ ചെറുവാഹനങ്ങൾ കട ത്തിവിടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പാലം തുറക്കാൻ വൈകുന്നത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
പാലം അടച്ചിട്ടത് കാരണം തുമക്കൂരു റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ചെറുവാഹനങ്ങൾക്കും പിന്നീട് ഭാരവാഹന ങ്ങൾക്കും അനുമതി നൽകാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലം തുറക്കാൻ വൈകുന്ന തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു.