ബെംഗളൂരു : ബെംഗളൂരു സർ എം.വിശ്വേശ്വരയ്യ ടെർമിനൽ (എസ്.എം.വി.ടി.) റെയിൽവേസ്റ്റേഷനിൽ ഇനി യാത്രക്കാർക്ക് പ്ലാറ്റ് ഫോമിലെത്താൻ പുതിയ ലിഫ്റ്റുകൾ ഉപയോഗിക്കാം.സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിലേക്കും നാല്, അഞ്ച് പ്ലാറ്റ് ഫോമുകളിലേക്കും ആറ്-ഏഴ് പ്ലാറ്റ് ഫോമുകളിലേക്ക് ഇറങ്ങാനും കയറാനും കഴിയുന്ന ഓരോ ലിഫ്റ്റുകൾ ബുധനാഴ്ച പ്രവർത്തനംതുടങ്ങി.
80.62 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ലിഫ്റ്റുകളിൽ ഓരോന്നിനും ഒരേസമയം 20 പേരെ വഹിക്കാനുള്ള ശേഷിയുണ്ട്.ലിഫ്റ്റുകളുടെ ഉദ്ഘാടനം ബെംഗളൂരു സെൻട്രൽ ലോക്സഭാംഗം പി.സി. മോഹന്റെ സാന്നിധ്യത്തിൽ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ നിർവഹിച്ചു. ഉദ്ഘാടനംനടത്താൻ അദ്ദേഹം ശുചീകരണ ജീവനക്കാർ ഉൾപ്പെടെയുള്ളവരോട് നിർദേശിക്കുകയായിരുന്നു.
വളര്‍ത്തുനായ്ക്കള്‍ സ്ത്രീയെ കടിച്ചു; കന്നഡ നടൻ ദര്‍ശനെതിരെ പൊലീസ് കേസ്
യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചെന്ന പരാതിയില്‍ കന്നഡ നടൻ ദര്‍ശൻ തോഗുദീപക്കെതിരെ പൊലീസ് കേസെടുത്തു. 48 കാരിയായ സ്ത്രീക്കാണ് കടിയേറ്റത്.നടന്റെ ജീവനക്കാരനായ കെയര്‍ടേക്കറുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് നായ്ക്കള്‍ തന്നെ ആക്രമിച്ചതെന്ന് യുവതി ആരോപിക്കുന്നു. ഒക്ടോബര്‍ 28 നാണ് കേസിന് ആസ്പദമായ സംഭവം.ബംഗളൂരു ആര്‍ആര്‍ നഗറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പരാതിക്കാരിയായ അമിത ജിൻഡാല്‍ ദര്‍ശന്റെ വീടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തു. ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സ്ഥലത്ത് മൂന്ന് നായ്ക്കളുമായി ഒരാളെ കണ്ടു.
വാഹനത്തില്‍ കയറണമെന്നും നായ്ക്കളെ മാറ്റണമെന്നും അമിത ആവശ്യപ്പെട്ടത്തോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.പാര്‍ക്കിംഗിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. ഇതിനിടെ നടന്റെ ജീവനക്കാരനായ കെയര്‍ടേക്കര്‍ നായ്ക്കളെ വിട്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കടിക്കുന്നത് കണ്ടിട്ടും നായ്ക്കളെ നിയന്ത്രിക്കാൻ കെയര്‍ടേക്കര്‍ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. നായയുടെ കടിയേറ്റ് അമിതയുടെ വയറ്റില്‍ പരിക്കേറ്റിട്ടുണ്ട്. സെക്ഷൻ 189 പ്രകാരമാണ് ദര്‍ശനും കെയര്‍ടേക്കര്‍ക്കും എതിരെ രാജരാജേശ്വരി നഗര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.